ലണ്ടന്‍ : തീര്‍പ്പാകാതെ പാസ്‌പോര്‍ട്ട് അപേക്ഷകളുടെ എണ്ണം കുമിഞ്ഞു കൂടുമ്പോള്‍ അപേക്ഷകരെ പിഴിഞ്ഞ് പാസ്‌പോര്‍ട്ട് ഓഫിസുകള്‍ കൊള്ളലാഭം നേടുന്നു. ആയിരക്കണക്കിന് പേര്‍ പാസ്‌പോര്‍ട്ടിനായി കാത്തിരിക്കുമ്പോള്‍ കാര്യം വേഗത്തില്‍ നടക്കാന്‍ 55 പൗണ്ട് അധികം അടയ്ക്കണമെന്ന സ്ഥിതിയാണ്. ഹോളിഡേ ട്രിപ്പുകള്‍ മുടങ്ങാതിരിക്കാന്‍ അപേക്ഷകര്‍ ഇതിനു തയാറായതോടെ പാസ്‌പോര്‍ട്ട് ഓഫിസുകള്‍ സാമ്പത്തിക നേട്ടത്തിലാണ്.
ഇതിന്റെ ഭാഗമായി പതിനായിരക്കണക്കിന് അപേക്ഷകര്‍ 128 പൗണ്ടിന്റെ പ്രീമിയം സര്‍വീസുകള്‍ക്ക് അപേക്ഷ നല്‍കുയാണ്. ഈ സര്‍വീസ് പ്രകാരം നാലുമണിക്കൂര്‍ കൊണ്ട് പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ തീര്‍പ്പ് കല്‍പിക്കപ്പെടും. സാധാരണ പാസ്‌പോര്‍ട്ട് സേവനത്തിന് 72.70 പൗണ്ടാണ് ഫീസായി നല്‍കേണ്ടത്. ഇതിന്റെ കൂടെ പ്രീമിയം സേവനങ്ങള്‍ക്ക് 55.50 പൗണ്ട് അധികമായി നല്‍കേണ്ടിവരും. പുതിയ സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട് ഓഫിസിന് വര്‍ഷം 50 ദശലക്ഷത്തോളം പൗണ്ട് ലാഭമുണ്ടാക്കാന്‍ കഴിയുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് പോള്‍ പോ അറിയിച്ചു.
ജനുവരിയില്‍ ആകെയുള്ള അപേക്ഷകരില്‍ ആറുപേര്‍ മാത്രമെ പ്രീമിയം സര്‍വീസിലേക്ക് അപ്‌ഗ്രേഡ് ചെയ്തുള്ളൂവെങ്കില്‍ മെയ് മാസത്തില്‍ ഇത് 1,024 ആയി ഉയര്‍ന്നു. അതായത് 170 മടങ്ങ് വര്‍ധന. കഴിഞ്ഞമാസത്തെ കണക്ക് ലഭിച്ചില്ലെങ്കിലും വന്‍വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. ഇത്തരത്തില്‍ പാസ്‌പോര്‍ട്ട് പണം വാരിക്കൂട്ടുമ്പോള്‍ കാര്യ സാധ്യത്തിനായി അപേക്ഷകാരുടെ കീശ കാലിയാവുകയാണ്. പാസ്‌പോര്‍ട്ട് അപേക്ഷകളുടെ ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തില്‍ സമീപ ഭാവിയിലൊന്നും ഈ നഷ്ടത്തില്‍ നിന്ന് അപേക്ഷകര്‍ മോചനം ഉണ്ടാകുമെന്ന് തോന്നുന്നില്ല.