ഇമിഗ്രേഷന്‍

കുടിയേറ്റക്കാരെ പിഴിയാന്‍ സര്‍ക്കാര്‍ ;10,000 പൗണ്ടില്‍‌ താഴെ വരുമാനമുള്ളവരും ഇന്‍കം ടാക്‌സ് അടക്കണം

ലണ്ടന്‍ : മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന്‌ കുടിയേറ്റക്കാരെ പിഴിയാനുള്ള തീരുമാനവുമായി കാമറൂണ്‍ സര്‍ക്കാര്‍. സാധാരണക്കാരായ കുടിയേറ്റക്കാരെയും ഇന്‍കം ടാക്‌സ് പരിധിയില്‍‌ കൊണ്ടുവരാനുള്ള കടുത്ത തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇതുപ്രകാരം 10,000 പൗണ്ടില്‍‌ താഴെ വരുമാനമുള്ള കുടിയേറ്റക്കാരും ഇനി ഇന്‍കം ടാക്‌സ് അടക്കണം.

നിലവില്‍‌ യു കെയില്‍ ജോലി ചെയ്യുന്ന, 10,000 പൗണ്ടില്‍‌ താഴെ വരുമാനമുള്ള കുടിയേറ്റക്കാരെ ഇന്‍കം ടാക്‌സ് പരിധിയില്‍‌ നിന്ന് ഒഴിവാക്കിയിട്ടുണ്ടായിരുന്നു. ഈ സൗജന്യം ഇനി തദ്ദേശിയരായ പൗരന്‍മാര്‍ക്ക് മാത്രമായി നിജപ്പെടുത്തും. ഇതോടെ യുകെയില്‍ ജോലി ചെയ്യുന്ന ക്ലീനര്‍മാര്‍, സാധാരണ തൊഴിലാളികള്‍ , ബാര്‍ ജീവനക്കാര്‍ തുടങ്ങിയവരൊക്കെ ഇനി ഇന്‍കം ടാക്‌സ് അടക്കേണ്ടിവരും.


രാജ്യത്ത് ഫുള്‍ടൈം ജോലി ചെയ്യുന്നില്ലെങ്കില്‍പ്പോലും കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തില്‍നിന്ന് 20 ശതമാനം ടാക്‌സ് ഇനത്തില്‍ പിടിക്കാനാണ് തീരുമാനം. അതായത് സാധാരണ തൊഴിലാളികളില്‍നിന്ന് 1,352 പൗണ്ട് ഈടാക്കും. താഴ്ന്ന ശമ്പളക്കാര്‍ക്ക് ഇത് ഇരുട്ടടിയാവും. ജര്‍മനി, ഹോളണ്ട്, എന്നീ യൂറോപ്യന്‍ രാജ്യങ്ങളുടെ മാതൃക ഇക്കാര്യത്തില്‍ പിന്തുടരാനാണ് ജോര്‍ജ് ഓസ്‌ബോണ്‍ നിര്‍ദ്ദേശിക്കുന്നത്. ജര്‍മനി, ഹോളണ്ട്, യു എസ്, കാനഡ എന്നീ രാജ്യങ്ങളില്‍ അവിടുത്തെ പൗരന്മാര്‍ക്ക് മാത്രമെ നികുതിയിളവുകള്‍ നല്‍കുന്നുള്ളൂ. ഈ ശ്രേണിയിലേയ്ക്ക് ആണ് യുകെയും നീങ്ങുന്നത്‌. ഇതുവഴി കുടിയേറ്റം നിരുല്‍സാഹപ്പെടുത്താം എന്നും സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. കൂടാതെ 400 മില്യണ്‍ പൗണ്ട് അധികമായി ഖജനാവിലേയ്ക്ക് എത്തുകയും ചെയ്യും.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions