ആരോഗ്യം

ന്യൂജനറേഷന്‍ അമ്മമാര്‍ അറിയാന്‍ -മുലയൂട്ടല്‍ പ്രസവാനന്തര വിഷാദത്തെ തടയും

മുലയൂട്ടാന്‍ മടിക്കുന്ന ന്യൂജനറേഷന്‍ അമ്മമാര്‍ അറിയാന്‍-മുലയൂട്ടല്‍ പ്രസവാനന്തര വിഷാദ സാധ്യത പാതിയായി കുറയ്ക്കുമെന്ന് പഠനം. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ 13998 ജനനങ്ങള്‍ വിശകലനം ചെയ്താണ് കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയത്.


പ്രസവശേഷം പത്തിലൊന്ന് അമ്മമാര്‍ക്ക് വിഷാദം ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍. മുലയൂട്ടിത്തുടങ്ങിയവരില്‍ പ്രസവാനന്തര വിഷാദ സാധ്യത 50 ശതമാനം കുറയുന്നതായി പഠനം കണ്ടെത്തി. എന്നാല്‍ മുലയൂട്ടാന്‍ ആഗ്രഹിച്ചിട്ടും പല കാരണങ്ങളാല്‍ അത് സാധിക്കാത്തവരില്‍ വിഷാദസാധ്യത ഇരട്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

അമ്മമാര്‍ക്ക് മൂലയൂട്ടലിന്റെ പ്രയോജനങ്ങളെക്കുറിച്ച് ഉപദേശ, നിര്‍ദേശങ്ങളും മാനസിക പിന്തുണയും നല്‍കേണ്ടതുണ്ട് എന്നും മെറ്റണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കുറഞ്ഞത് ആറുമാസമെങ്കിലും കുഞ്ഞുങ്ങളെ നിര്‍ബന്ധമായും മുലയൂട്ടണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം.

  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions