ലണ്ടന്‍ : യുകെയിലെ പലഭാഗങ്ങളിലും ഇതാദ്യമായി പരമ്പരാഗത മതവിശ്വാസികളായ ക്രിസ്ത്യാനികളെക്കാള്‍ മുസ്ലീം കുട്ടികള്‍ വര്‍ധിക്കുന്നുകയാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ രണ്ടാമത്തെ വലിയ നഗരമായ ബര്‍മിങ്ഹാമില്‍ വളര്‍ന്നുവരുന്ന കുട്ടികളില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. ഇവിടെ മാത്രമല്ല ബ്രാഡ്‌ഫോര്‍ഡ്, ലെസ്റ്റര്‍ , ലൂട്ടണ്‍ , ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ , സ്ലോ എന്നി നഗരങ്ങളിലും ന്യൂഹാം റെഡ്ബ്രിഡ്ജ്, ടവര്‍ ഹാംലെറ്റ്‌സ് പോലുള്ള ലണ്ടന്‍ ബൊറോകളിലും ഇതാണ് സ്ഥിതി. കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ബര്‍മിങ്ഹാമില്‍ ആണ് ഏറ്റവും വലിയ വ്യത്യാസം. ഇവിടെയുള്ള 278,623 കുട്ടികളില്‍ 97,099 പേരും മുസ്ലീങ്ങളാണ്. ക്രിസ്ത്യന്‍ കുട്ടികള്‍ 93,828 പേരാണ്. ഹിന്ദുക്കളും യഹൂദന്മാരും യാതൊരു വിശ്വാസവുമില്ലാത്തവരുമൊക്കെയാണ് മറ്റുള്ളവര്‍. യു കെയിലെ ജനസംഖ്യ വര്‍ധന അപ്രതീക്ഷിതമായ വിധത്തിലാണെന്നാണ് ഇത് കാണിക്കുന്നത്.
2011 ലെ സെന്‍സസ് പ്രകാരമുള്ളതാണ് ഇത്. മതപരമായ രീതിയില്‍ ജനം ചേരിതിരിയാതിരിക്കാന്‍ സത്വര നടപടികള്‍ സ്വീകരണമെന്ന് വിദഗ്ധര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നു. ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അനിയന്ത്രിതമായ കുടിയേറ്റം ആണ് ഇത്തരമൊരു സ്ഥിതി വിശേഷത്തിനു കാരണമെന്ന് അധികൃതര്‍ പറയുന്നു.