ലണ്ടന്‍ : യുകെ പൗരത്വം സംഘടിപ്പിക്കാന്‍ ഇന്ത്യക്കാരും സ്വവര്‍ഗാനുരാഗികളാവുന്നു. യൂറോപ്പിലെ സ്ത്രീകളെ തട്ടിപ്പ് വിവാഹം കഴിച്ചിരുന്ന ഏഷ്യക്കാര്‍ ഇപ്പോള്‍ സ്വവര്‍ഗ വിവാഹത്തിന് ആണ് പ്രാധാന്യം നല്കുന്നത്. സ്ത്രീകളും പുരുഷന്‍മാരും ഈ മാര്‍ഗമാണ് സ്വീകരിക്കുന്നത്. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കിയത് മുതല്‍ ഏഷ്യയില്‍ നിന്നുള്ളവരും ബ്രിട്ടനിലെ സ്വവര്‍ഗ പ്രേമികള്‍ക്കൊപ്പം തട്ടിപ്പ് വിവാഹത്തിന് മുതിരുകയാണ്. സ്വവര്‍ഗാനുരാഗികളായി അഭിനയിച്ചാണ് പൗരത്വം സംഘടിപ്പിക്കുന്നത്.
മുംബൈക്കാരി റൂബിയായി വേഷമിട്ട ബിബിസിയുടെ ഇന്ത്യക്കാരി ലേഖികയാണ് റൊമേനിയന്‍ സ്ത്രീയെ വിവാഹം കഴിക്കാനെന്ന വ്യാജേന ഏജന്റിനെ വീഴ്ത്തിയത്. റിക്കാര്‍ഡോ എന്ന ഇടനിലക്കാരന്‍ രണ്ടു റൊമേനിയന്‍ യുവതികളെയാണ് ലേഖികയ്ക്ക് പരിചയപ്പെടുത്തി കൊടുത്തത്. എന്നാല്‍ ഈ യുവതികളും സ്വവര്‍ഗാനുരാഗികളല്ല, പണത്തിനായി അവര്‍ വേഷം കെട്ടുന്നു എന്നുമാത്രം.
ഇരുവരും ഒരുമിച്ച് യുകെയില്‍ കറങ്ങിനടക്കുന്നതും സ്‌നേഹം പങ്കുവെയ്ക്കുന്നതുമായ ഫോട്ടോകളും വീഡിയോയും ഇമിഗ്രേഷന്‍ ഓഫീസില്‍ നല്‍കി തെറ്റിദ്ധരിപ്പിച്ചാണ് യുകെ പൗരത്വം നേടാന്‍ ശ്രമിക്കുന്നത്. ഇന്നയാളെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് പാഞ്ഞാല്‍ തന്നെ കൂടുതല്‍ പരിശോധന ഒഴിവാകുന്ന സ്ഥിതിയാണ്. പുരുഷനെ വിവാഹം ചെയ്യാന്‍ പുരുഷനേയും, സ്ത്രീകള്‍ക്കായി സ്ത്രീകളേയും കണ്ടെത്തുകയെന്നതാണ് പുതിയ തന്ത്രം. ഇതുവഴി പരിശോധനകളില്‍ നിന്നും രക്ഷപ്പെടാനും ആവും. ഒരു വിവാഹത്തിന് പതിനായിരം പൗണ്ടാണ് നല്‍കേണ്ടതെന്നു ഇതിനെക്കുറിച്ച് വാര്‍ത്ത പുറത്തുവിട്ട ബിബിസിയുടെ ഇന്‍സൈഡ് ഔട്ട് ലണ്ടന്‍ ' എന്ന പരിപാടി വ്യക്തമാക്കുന്നു. 22 കാരിയായ അലക്സാന്ദ്ര എന്ന സ്ത്രീ ഇതിനോടകം ഇത്തരത്തില്‍ അഞ്ചു വിവാഹങ്ങളാണ് കഴിച്ചത് എന്ന് ലേഖിക പറയുന്നു.
സ്വവര്‍ഗപ്രേമികളുടെ പങ്കാളികളായി പൗരത്വം നേടുന്നവരിലേറെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. യുവതികളും യുവാക്കളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. വിവാഹം കഴിയുന്നതോടെ ഇരുവരും രണ്ടു വഴിക്കു പിരിയുന്നുവെന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്വവര്‍ഗപ്രേമികളായ വധൂവരന്മാരെ അറേഞ്ച് ചെയ്തു കൊടുക്കുന്ന ഏജന്റുമാരും ഓണ്‍ലൈനില്‍ സജീവമാണ്. യൂറോപ്പിലുള്ളവരുമായി ഇത്തരം വ്യാജ വിവാഹം നടത്തി യുകെയില്‍ തങ്ങാനാണ് തട്ടിപ്പ് സംഘം ഒത്താശ ചെയ്യുന്നത്.