ആരോഗ്യം

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് രോഗ സാധ്യത കൂടുതല്‍


കൊളറാഡോ : നിങ്ങള്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരാണോ? എങ്കില്‍ കരുതിയിരിക്കുക. ശരീര ഭാരം കൂടുകയും അതുവഴി രോഗങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതലാണെന്നും പഠനം തെളിയിക്കുന്നു.


യൂണിവേഴ്‌സിറ്റി ഒഫ് കൊളറാഡോയും യൂണിവേഴ്‌സിറ്റി ഒഫ് സൗത്ത് ഫ്‌ളോറിഡായുമാണ് പഠനം നടത്തിയത്. 14 പേരില്‍ നടത്തിയ പഠനത്തിലാണ് പകല്‍ ജോലി ചെയ്യുന്ന ആളുകളെക്കാളും ഭാരവും ശാരീരിക പ്രശ്‌നങ്ങളും രാത്രി ജോലിക്കാര്‍ക്ക് കൂടുതലാണെന്ന് കണ്‌ടെത്തിയിരിക്കുന്നത്.


രാത്രിയില്‍ ജോലി ചെയ്യുന്നവര്‍ പകല്‍ ഉറങ്ങുക പതിവാണ്. ഇതും പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു. അടിസ്ഥാന ജീവശാസ്ത്രത്തിനെതിരാണ് രാത്രി ഷിഫ്റ്റ് ജോലിയെന്നും പഠനം പറയുന്നു.


പകല്‍ ജോലി ചെയ്യുന്ന ഒരാളെക്കാളും 52 മുതല്‍ 59 കലോറി വരെ കുറച്ചുമാത്രമാണ് രാത്രി ജോലി ചെയ്യുന്നവര്‍ ഒരേ ജോലിക്ക് ഉപയോഗിക്കുന്നതെന്നത്. ഇതു തന്നെയാണ് ഇവരെ കുഴപ്പങ്ങളിലേക്ക് നയിക്കുന്നതും.

  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions