ഇമിഗ്രേഷന്‍

കോണ്‍ഗ്രസിനെ മറികടന്ന് ഒബാമയുടെ കുടിയേറ്റനയം; ലക്ഷക്കണക്കിന്‌ ഇന്ത്യക്കാര്‍ക്ക് നേട്ടം


വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസിനെ മറികടന്ന് രാജ്യത്തെ 50 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്ക് ആശ്വാസമായി യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രഖ്യാപനം. യു.എസ് പൗരന്‍മാരുടെ അനധികൃത കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്ക് മൂന്ന് വര്‍ഷത്തേക്കുള്ള തൊഴില്‍ അനുമതിക്ക് അപേക്ഷിക്കാമെന്നാണ് ഒബാമ പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷമോ അതിലധികമോ യു.എസില്‍ താമസിച്ചവര്‍ക്കാണ് ഈ അവസരം ലഭിക്കുക. ലക്ഷക്കണക്കിന്‌ ഇന്ത്യക്കാര്‍ക്ക് ഇത് നെട്ടമാവുമെന്നു കരുതുന്നു. അമേരിക്കയില്‍ നാലര ലക്ഷം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഉണ്ട് എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

അതിനിടെ, ഒബാമയുടെ കുടിയേറ്റ തീരുമാനത്തിനെതിരെ റിപബ്ളിക്കന്‍ പാര്‍ട്ടി രംഗത്തുവന്നു. പ്രസിഡന്‍റിന്‍െറ അധികാരത്തിന് പുറത്തുള്ള കാര്യത്തിലാണ് ഒബാമ തീരുമാനമെടുത്തിരിക്കുന്നതെന്നും കോണ്‍ഗ്രസിന്‍െറ അനുമതിയില്ലാത്ത കാര്യമാണിതെന്നുമാണ് റിപബ്ളിക്കന്‍ പാര്‍ട്ടിയുടെ ആരോപണം. ജനുവരിയില്‍ ഡെമോക്രാറ്റുകളില്‍ നിന്ന് സെനറ്റ് പിടിച്ചെടുത്ത റിപബ്ളിക്കന്‍ പാര്‍ട്ടിക്കാണ് യു.എസ് കോണ്‍ഗ്രസിന്‍െറ മുഴുവന്‍ നിയന്ത്രണവും. ഇതിനെ തുടര്‍ന്നാണ് ഒബാമ കോണ്‍ഗ്രസിനെ മറികടന്ന് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയതെന്ന് കരുതുന്നു.

ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് ഒബാമ പ്രഖ്യാപനം നടത്തിയത്. നിഴലില്‍ നിന്ന് പുറത്ത് വന്ന് നിയമപരമായ അവകാശം നേടൂ എന്നാണ് ഒബാമ ഇതിനെക്കുറിച്ച് പറഞ്ഞത്. പൊതുമാപ്പല്ല നല്‍കുന്നതെന്നും ഒബാമ വ്യക്തമാക്കി.

രാജ്യത്ത് ജോലി ചെയ്യാനുള്ള അനുമതി ലഭിക്കുമെങ്കിലും യു.എസ് പൗരന്‍മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും ഇവര്‍ക്കുണ്ടാവില്ല. 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ യു.എസിലുണ്ടെന്നാണ് കണക്ക്.

  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions