ആരോഗ്യം

നമ്മുടെ വെളിച്ചെണ്ണ വാര്‍ദ്ധക്യത്തെ ചെറുക്കും; അല്‍ഷിമേഴ്സിനും പാര്‍ക്കിന്‍സണും ഫലപ്രദം


ലണ്ടന്‍ : വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ പ്രതിരോധിച്ചു ആയുസ് നീട്ടാന്‍ നമ്മുടെ വെളിച്ചെണ്ണ ഫലപ്രദമെന്നു ഗവേഷര്‍. വെളിച്ചെണ്ണ ഉപയോഗിച്ചുള്ള ആഹാരക്രമം പാലിക്കുക വഴി വാര്‍ദ്ധക്യത്തിനു കാരണമാകുന്ന അവസ്ഥകളെ ചെറുക്കാനും അതുവഴി അല്‍ഷിമേഴ്സ്‌ പാര്‍ക്കിന്‍സണ്‍ പോലുള്ള രോഗത്തെ പ്രതിരോധിച്ചു നില്‍ക്കാനും കഴിയും എന്നാണു കോപ്പന്‍ ഹെഗന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയത്. ചുണ്ടെലികളില്‍ നടത്തിയ പരീക്ഷണം വിജയമായിരുന്നു. മനുഷ്യരിലും ഇത് ഫലപ്രദമാകും. തലച്ചോറിന്റെയും ജീനുകളുടെയും കേടുപാടുകള്‍ പരിഹരിക്കുന്നതിന് വെളിച്ചെണ്ണ സഹായകരമാണ്.


കോക്കെയില്‍ സിന്‍ഡ്രോം മൂലമാണ് മനുഷ്യനില്‍ നേരത്തെയുള്ള വാര്‍ദ്ധക്യം ഉണ്ടാവുന്നത്. വെളിച്ചെണ്ണ അടങ്ങിയ ആഹാര രീതി തലച്ചോറിന്റെ സെല്ലുകളുടെ കേടുപാടുകള്‍ പരിഹരിക്കും. തലച്ചോറിന്റെ തകരാറുകളാണ് ജീനുകള്‍ക്കും കേടുപാടുണ്ടാക്കുന്നത്. ഇതാണ് നേരത്തെയുള്ള വാര്‍ദ്ധക്യത്തിനും കാരണമാകുന്നത്. തലച്ചോറിന്റെ പ്രായം തടയുക വഴി രോഗികളായ കുട്ടികള്‍ക്കും മറ്റും 10-12 വര്‍ഷം ആയുസ് കൂടും.


നിലവില്‍ കോക്കെയില്‍ സിന്‍ഡ്രോമിന് ഫലപ്രദമായ ചികിത്സ ഇല്ലെന്നു ഗവേഷണത്തിന് നേതൃത്വം നല്കിയ കോപ്പന്‍ ഹെഗന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ വില്‍ഹെം ബോര്‍ പറഞ്ഞു. അതിനാല്‍ ഈ രോഗം ബാധിച്ച കുട്ടികള്‍ക്കു പുതിയ പഠനം പ്രതീക്ഷ നല്കുന്നതാണ്. നമ്മുടെ ബ്രെയിന് ഷുഗറും കേറ്റൊന്‍സും ആവശ്യമാണ്‌. കേറ്റൊന്‍സ്‌ ആണ് ബ്രെയിനിന്റെ ഫ്യൂവല്‍ റിസര്‍വ്. ബ്ലഡ് ഷുഗര്‍ ലെവല്‍ കുറയ്ക്കുന്നതിന് ഇവ ആവശ്യമാണ്‌. ആഹാരം നിയന്ത്രിക്കുമ്പോള്‍ ശരീരത്തിന്റെ ലെവല്‍ നിലനിര്‍ത്തുന്നതും ഇവയുടെ സാന്നിധ്യമാണ്.

  • എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
  • സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍
  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions