ഇമിഗ്രേഷന്‍

കനേഡിയന്‍ പേരന്റ് ആന്റ് ഗ്രാന്റ് പേരന്റ് സ്‌പോണ്‍സര്‍ഷിപ്പ് പുനരാരംഭിക്കുന്നു

നാട്ടിലുള്ള അച്ഛനമ്മമാരെ മക്കള്‍ക്ക് കാനഡയിലേക്ക് കൊണ്ടുവരുന്നതിനുള്ള കനേഡിയന്‍ പേരന്റ് ആന്റ് ഗ്രാന്റ്‌പേരന്റ്(PGP) സ്‌പോണ്‍സര്‍ഷിപ്പ് വീണ്ടും പുനരാരംഭിക്കുന്നു. 2015 ജനുവരി മുതലാണ് അപേക്ഷകര്‍ക്ക് ഈ സൗകര്യം ലഭിക്കുന്നത്. പ്രതിവര്‍ഷം 5000 വിസകള്‍ നല്‍കും.2011 മുതല്‍ ഈ നിയമം അനുവദിച്ചിരുന്നില്ല, പിന്നീട് 2014 ജനുവരിയില്‍പുനരാരംഭിക്കാന്‍ കാനഡ ഇമിഗ്രേഷന്‍ വകുപ്പ് തീരുമാനിച്ചു.


കാനഡില്‍ താമസിക്കുന്നവര്‍ക്ക് നാട്ടിലുള്ള മാതാപിതാക്കളെ കാനഡയില്‍ കൊണ്ടുവന്ന് താമസിപ്പിക്കുന്ന വിസ ആയതിനാല്‍ ഡിമാന്റ് വളരെ കൂടുതലാണ്. കൃത്യസമയത്ത് ശരിയായ വിവരങ്ങള്‍ നല്‍കി അപേക്ഷിച്ചാല്‍ മാത്രമേ വിസ ലഭിക്കൂ. അപേക്ഷകരുടെ മിനിമം ശമ്പളം വര്‍ദ്ധിപ്പിച്ചതാണ് നിയമത്തിലെ മാറ്റം. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ ഡോക്യുമെന്റ്‌സ് ഹാജരാക്കേണ്ടതാണ്.

വളരെക്കുറച്ച് വിസ മാത്രം നല്‍കുന്നതിനാല്‍ ഇത് കൃത്യമായി യഥാസമയത്ത് ചെയ്യേണ്ടതാണ്. അപേക്ഷ നല്‍കുമ്പോള്‍ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും ഒപ്പിട്ടിട്ടുണ്ടോയെന്നും പരിശോധിച്ചിട്ട് നല്‍കണം. സിഐസി വെബ്‌സൈറ്റില്‍ വിസ ഫോം ലഭ്യമാണ്. 10 വര്‍ഷം വരെ താമസിക്കാന്‍ അനുമതി ലഭിക്കുന്ന വിസയാണ് പേരന്റ് ആന്റ് ഗ്രാന്റ്‌പേരന്റ് സൂപ്പര്‍ വിസ.


  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions