ചെന്നൈ/ ലണ്ടന്‍ : ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ബ്രിട്ടന്‍. ഈ വര്‍ഷം ബ്രിട്ടനിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി 15 കോടിയുടെ 401 സ്‌കോളര്‍ഷിപ്പുകള്‍ ആണ് നല്കുക. എന്‍ജിനീയറിങ്, നിയമം, ബിസിനസ്, കല, രൂപകല്‍പന, ബയോ സയന്‍സസ് തുടങ്ങിയവയിലാണ് ഇത്രയും തുകയുടെ സ്‌കോളര്‍ഷിപ്പുകള്‍ ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നതെന്ന് ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ മിനിസ്റ്റര്‍ കൗണ്‍സലര്‍ ആന്‍ഡ്രൂ സോപര്‍ ചെന്നൈയില്‍ അറിയിച്ചു.
'ഗ്രേറ്റ് ബ്രിട്ടന്‍ സ്‌കോളര്‍ഷിപ്പുകള്‍' എന്ന പേരില്‍ 401 സ്‌കോളര്‍ഷിപ്പുകളാണ് ഈ വര്‍ഷം ബ്രിട്ടനില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ചെന്നൈയില്‍ ഇന്ന് യു.കെ. വിദ്യാഭ്യാസ സെമിനാര്‍ നടക്കുന്നുണ്ട്. ഗിണ്ടിക്കടുത്തുള്ള ലേ മെറിഡിയന്‍ ഹോട്ടലിലാണ് സെമിനാര്‍.
ബ്രിട്ടനിലെ പ്രശസ്തമായ നിരവധി സര്‍വകലാശാലകള്‍ ചെന്നൈയിലെ വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ രണ്ടരലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇംഗ്ലണ്ടില്‍ പഠനം പൂര്‍ത്തിയാക്കിയത്. വിവരങ്ങള്‍ക്ക് www/britishcouncil.org/educationþukþ-awards.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ബ്രിട്ടനു പകരം ഓസ്ട്രേലിയയെയും മറ്റും തിരെഞ്ഞെടുക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പ്രോത്സാഹനവുമായി അവര്‍ രംഗത്ത് വന്നിരിക്കുന്നത്.