ആരോഗ്യം

ഫെയ്‌സ്ബുക്ക് പ്രണയം നിങ്ങളെ വിഷാദ രോഗിയാക്കും

സ്മാര്‍ട്ട് ഫോണുകള്‍ ജനകീയമായതോടെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാത്തവര്‍ ഇല്ലെന്നായി. ഫെയ്‌സ്ബുക്ക് പ്രണയം തലയ്ക്കു പിടിച്ചാല്‍ അത്
നിങ്ങളെ വിഷാദരോഗിയാക്കുമെന്ന് പുതിയ മുന്നറിയിപ്പ്. അമേരിക്കയിലെ മിസൗറി സ്‌കൂള്‍ ഓഫ് ജേണലിസത്തിലെ പ്രൊഫസര്‍ മാര്‍ഗരറ്റ് ഡുഫിയും സംഘവും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. 736 കോളേജ് വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയതെന്ന് ഡുഫിയും സംഘവും അഭിപ്രായപ്പെട്ടു.
ഫെയ്‌സ്ബുക്കില്‍ പരിചയപ്പെടുന്നവരുമായി സ്വയം താരതമ്യപ്പെടുത്തി താന്‍ അവര്‍ക്കൊപ്പമെത്തില്ലെന്ന് സ്വയം അവമതിപ്പ് തോന്നിയവരിലാണ് ഈ അവസ്ഥ കൂടുതല്‍ കണ്ടെത്തിയത്.


തീരേ ചെറിയ കാര്യങ്ങള്‍പോലും ഫെയ്‌സ്ബുക്കിലെ സുഹൃത്തുക്കള്‍ പൊലിപ്പിച്ച് കാണിക്കും. ഇതുകണ്ട് വേവലാതിപ്പെടുന്നവര്‍ താമസിയാതെ വിഷാദരോഗത്തിന് അടിമകളാകുമെന്ന് പഠനസംഘം അഭിപ്രായപ്പെട്ടു. പരിധിയില്ലാത്ത അതിരുകളില്ലാത്ത സൗഹൃദ ലോകം വ്യക്തികളുടെ മാനസിക നിലയെ കാര്യമായി സ്വാധീനിക്കും എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

  • എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
  • സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍
  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions