ഇമിഗ്രേഷന്‍

കുവൈത്തില്‍ നഴ്സാവാന്‍ 19,500 രൂപയ്ക്ക് പകരം വാങ്ങുന്നത് 19 .5 ലക്ഷം; കൊച്ചിയിലെ നഴ്സിങ് റിക്രൂട്ട്മെന്‍റ് കൊള്ളക്കെതിരെ സിബിഐ കേസെടുത്തു

കൊച്ചി: കുവൈത്തിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്‍റ് നടത്തുക വഴി നഴ്സിങ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് വന്‍തുക തട്ടിക്കുന്ന കൊച്ചിയിലെ നഴ്സിങ് റിക്രൂട്ട്മെന്‍റ് കൊള്ള സിബിഐക്ക്. അല്‍ സറാഫ ട്രാവല്‍ ടൂറ് ആന്റ് മാന്‍പവര്‍ കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് എന്ന സ്ഥാപനത്തിലാണ് കൊള്ള നടത്തിയത്. റിക്രൂട്ട്മെന്‍റിലെ തട്ടിപ്പുകള്‍ നിരീക്ഷിക്കേണ്ട പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിനെ ഒന്നും എറണാകുളം സൗത്തിലെ അല്‍ സറാഫാ ട്രാവല്‍ ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സ് എന്ന സ്ഥാപനത്തെ രണ്ടും പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുസംബന്ധിച്ച എഫ്.ഐ.ആര്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു.


ഇന്നലെ ആദായ നികുതിവകുപ്പ് നടത്തിയ പരിശോധനയിലാണ് റിക്രൂട്ട്മെന്‍റ് സ്ഥാപനത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന മൂന്നു കോടി രൂപ പിടിച്ചെടുത്തത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനുവേണ്ടി നടത്തിയ നഴ്സിങ് റിക്രൂട്ട്മെന്‍റിന് ഉയര്‍ന്ന തുക ഈടാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു പരിശോധന.
1,200 നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ട കരാറാണ് ആരോഗ്യമന്ത്രാലയം അല്‍ സറാഫാ ഏജന്‍സിയുമായി ഉണ്ടാക്കിയിരുന്നത്. കരാര്‍ പ്രകാരം ഓരോ ഉദ്യോഗാര്‍ഥിയില്‍ നിന്നും 19,500 രൂപയാണ് സര്‍വിസ് ചാര്‍ജായി ഈടാക്കാന്‍ നിഷ്കര്‍ഷിച്ചിരുന്നത്.

എന്നാല്‍, ഓരോരുത്തരില്‍ നിന്നുമായി 19.5 ലക്ഷം രൂപ വീതമാണ് ഈടാക്കിയതെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇതുവരെ 453 പേരെ കുവൈത്തിലേക്ക് അയച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതുവഴി 300 കോടി രൂപയോളം സ്ഥാപന ഉടമയായ കോട്ടയം പുതുപ്പള്ളി സ്വദേശി ഉതുപ്പ് വര്‍ഗീസ് സമ്പാദിച്ചു. ഇതിന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്‍െറ സഹായം സ്ഥാപന ഉടമക്ക് ലഭിച്ചിട്ടുണ്ടെന്നും സിബിഐ എഫ്.ഐ.ആറില്‍ പറയുന്നു.


അതേസമയം, നഴ്സിങ് റിക്രൂട്ട്മെന്‍റ് സ്ഥാപനത്തില്‍ നിന്നു മൂന്നു കോടി രൂപ പിടിച്ചെടുത്ത കേസില്‍ അന്വേഷണം നടത്താന്‍ എന്‍ഫോഴ്സ്മെന്‍റ് തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികളില്‍ നിന്നു വാങ്ങിയ പണം കണ്ടെത്താനാണ് എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം നടത്തുക. പണമിടപാടിനെ കുറിച്ച് ആദായ നികുതി വകുപ്പില്‍ നിന്ന് എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ വിവരം ശേഖരിച്ചിട്ടുണ്ട്.ഇത് രണ്ടാം തവണയാണ് സ്ഥാപനത്തില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions