ഇമിഗ്രേഷന്‍

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് ഇന്ത്യയില്‍ നോര്‍ക്ക റൂട്ട്‌സ് അടക്കം ഇനി 3 സ്ഥാപനങ്ങള്‍ മാത്രം

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്ക് ഉള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ മറവിലുള്ള തട്ടിപ്പും ചൂഷണവും തടയുന്നതിന് പുതിയ നിബന്ധനകള്‍ നിലവില്‍ വന്നു. ഇതനുസരിച്ച് നോര്‍ക്ക റൂട്ട്‌സ് അടക്കമുള്ള മൂന്ന് ഏജന്‍സികള്‍ വഴി മാത്രമാവും നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍. ഒപ്പം എമിഗ്രേഷന്‍ ക്ലിയറന്‍സും നിര്‍ബന്ധമാക്കി.
പുതിയ നിബന്ധനകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് മൂന്ന് ഏജന്‍സികള്‍ക്ക് മാത്രമേ റിക്രൂട്ടമെന്റിന് അനുമതിയുള്ളൂ. കേരളത്തില്‍ നിന്ന് നോര്‍ക്കറൂട്ട്‌സ്, ഓവര്‍സീസ് ഡവലപ്പ്‌മെന്റ് ആന്റ് എംപ്ലോഴ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടണ്ട് (ഓഡെപക്), തമിഴ്‌നാട്ടില്‍ നിന്നുള്ള ഓവര്‍സീസ് മാന്‍ പവര്‍ കണ്‍സള്‍ട്ടന്‍സി എന്നീ മൂന്നു സ്ഥാപനങ്ങള്‍ക്കാണ് റിക്രൂട്ട്‌മെന്റിന് അനുമതി നല്‍കിയിട്ടുള്ളത്.

കുവൈത്ത് അടക്കമുള്ള 19 രാജ്യങ്ങളിലേക്ക് നഴ്‌സുമാര്‍ക്ക് പുതിയ നിബന്ധനപ്രകാരം എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, ഇമൈഗ്രേറ്റ് വഴി നഴ്‌സുമാര്‍ രജിസ്ട്രര്‍ ചെയ്യണം.

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനത്തിന് ശേഷം കഴിഞ്ഞ മാസം 15ന് കേരളത്തില്‍ നിന്നുളള ഉദ്യോഗസ്ഥ സംഘം കുവൈത്തിലെത്തി ആരോഗ്യ മന്ത്രാലയം അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചയില്‍ ആരോഗ്യ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിക്കുകയും തുടര്‍ ചര്‍ച്ചകള്‍ ഇന്ത്യന്‍ എംബസി വഴി നടത്താനും തീരുമാനിച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് വച്ചിരിക്കുന്ന പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നു.

  • പിആര്‍ നിയമ മാറ്റം; ചില വിഭാഗങ്ങള്‍ക്ക്‌ ഇളവ് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • ഇ-ഒസിഐ കാര്‍ഡ് പ്രാബല്യത്തില്‍; ഒസിഐ കാര്‍ഡുള്ള 50 ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കരുതെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി
  • സ്റ്റുഡന്റ് വിസക്കാര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് കനത്ത പിഴ
  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions