പാസ്‌പോര്‍ട്ടില്‍ പേരിലോ വീട്ടുപേരിലോ തിരുത്തലുകള്‍ വരുത്താന്‍ ഇനി പത്രപ്പരസ്യം ആവശ്യമില്ല. ചെറിയ ചില തെറ്റുകള്‍ക്കു പോലും പരസ്യം നിര്‍ബന്ധമാണെന്നായിരുന്നു നിയമം. ഈ നിയമത്തില്‍ മാറ്റം വരുത്താന്‍ ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. പേരിലേയും വീട്ടുപേരിലേയും അക്ഷരത്തെറ്റുകള്‍ തിരുത്താനായി സാധാരണയായി അതതു ജില്ലകളിലെ പ്രമുഖ രണ്ടു പത്രങ്ങളില്‍ പരസ്യം ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം. ചെറിയ തിരുത്തലുകള്‍ക്കായി ഇനി ബുദ്ധിമുട്ട് നേരിടേണ്ടിവരില്ല.
കുട്ടിയുടെ പേരിനൊപ്പം അച്ഛന്റെ പേരു ചേര്‍ക്കുക, ഭാര്യയുടെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കുക തുടങ്ങിയ തിരുത്തലുകള്‍ക്കും ഇനി പരസ്യം വേണ്ട. കൃത്യമായ രേഖ കൈവശമുണ്ടായിരിക്കണമെന്നു മാത്രം. രേഖകളില്ലെങ്കില്‍ അപേക്ഷകരുടെ ഉദ്ദേശ്യത്തെ പറ്റി സംശയം തോന്നിയാല്‍ പരസ്യം ചെയ്യേണ്ടിവരും.