ഇമിഗ്രേഷന്‍

സ്‌കോട്ട്‌ ലണ്ട് ഭീഷണി ഫലിച്ചു; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് സ്റ്റഡി വിസ വീണ്ടും

ലണ്ടന്‍: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍ത്തലാക്കിയ പോസ്റ്റ് സ്റ്റഡി വിസകള്‍ വീണ്ടും കൊണ്ടുവരാന്‍ ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഈ വിസ നിര്‍ത്തലാക്കിയതോടെ ഇന്ത്യാക്കാരടങ്ങുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണം യുകെ യൂണിവേഴ്‌സിറ്റികളില്‍ വലിയ തോതില്‍ കുറഞ്ഞിരുന്നു. ഇത് യൂണിവേഴ്‌സിറ്റികളുടെ വരുമാനത്തില്‍ ഇടിവുണ്ടാക്കി. കൂടാതെ വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക വിസ അനുവദിക്കുമെന്ന സ്‌കോട്ട്‌ ലണ്ട് ഭീഷണിയും കാമറൂണ്‍ സര്‍ക്കാറിനെ സ്വാധീനിച്ചു.


ഇതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നു വിദ്യാര്‍ഥികള്‍ വീണ്ടും യുകെയിലേയ്ക്കു പ്രവഹിക്കും. പഠനം പൂര്‍ത്തിയാക്കിയ ശേഷവും വിദ്യാര്‍ഥികള്‍ക്ക് രണ്ടു വര്‍ഷം രാജ്യത്ത് തങ്ങാന്‍ അവസരം ലഭിക്കുന്ന പോസ്റ്റ് സ്റ്റഡി വിസ വിദ്യാര്‍ഥികള്‍ക്ക് വളരെ ഗുണകരമാണ്.


പോസ്റ്റ് സ്റ്റഡി വിസ തിരികെ കൊണ്ടുവരണമെന്ന് സ്‌കോട്ട്‌ ലണ്ടും ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് നിരവധി വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിനായി സ്‌കോട്ട്‌ലണ്ടിനെ ആശ്രയിക്കുന്നത്. യൂണിവേഴ്‌സിറ്റികളുടെ വരുമാനം കുത്തനെ ഇടഞ്ഞിരുന്നു. യു കെ സര്‍ക്കാര്‍ 2012 ല്‍ ഇല്ലാതാക്കിയ ടയര്‍ 1 വിസ വീണ്ടും അവതരിപ്പിക്കും എന്ന് എസ്എന്‍പി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പറഞ്ഞിരുന്നു. സ്‌കോട്ട്‌ ലണ്ട് സമ്മര്‍ദ്ദം ഇംഗ്ലണ്ടിലെ വിദ്യാര്‍ഥികള്‍ക്കും ഗുണകരമായി. അതേസമയം, സ്‌കില്‍ഡ് വര്‍ക്ക് വിസയുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions