തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിന് ഉത്തരവായി
ദുബായ്: കേരളത്തില്‍ കോണ്‍സുലേറ്റ് തുടങ്ങാന്‍ യു.എ.ഇ സര്‍ക്കാര്‍ തീരുമാനിച്ചു. കോണ്‍സുലേറ്റ് ഉടന്‍ തുടങ്ങാന്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. തിരുവനന്തപുരത്തായിരിക്കുമെന്നാണ് സൂചന. ഇന്ത്യയിലെ രണ്ടാമത്തെ യു.എ.ഇ കോണ്‍സുലേറ്റായിരിക്കുമിത്. നിലവില്‍ ഡല്‍ഹിയിലെ എംബസിക്ക് പുറമെ മുംബൈയില്‍ കോണ്‍സുലേറ്റുണ്ട്.
10 ലക്ഷത്തിലേറെ വരുന്ന മലയാളി പ്രവാസികള്‍ക്കും വ്യാപാര ബന്ധമുള്ള ബിസിനസുകാര്‍ക്കും ഏറെ സഹായമാകുന്നതാണ് തീരുമാനം. നിലവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും വിസ,തൊഴില്‍ കാര്യങ്ങള്‍ക്കും യു.എ.ഇ എംബസിയെയോ മുംബൈ കോണ്‍സുലേറ്റിനെയോ സമീപിക്കേണ്ട അവസ്ഥയാണ്. കോണ്‍സുലേറ്റ് തുറക്കുന്നതോടെ ഇതെല്ലാം കേരളത്തില്‍ നിന്ന് ചെയ്യാനാകും. മുംബൈയിലേത് പോലെ പൂര്‍ണ സൗകര്യങ്ങളോടു കൂടിയ കോണ്‍സുലേറ്റായിരിക്കും കേരളത്തിലും തുടങ്ങുക. കോണ്‍സുല്‍ ജനറല്‍ ഉള്‍പ്പെടെ ചുരുങ്ങിയത് മൂന്നു നയതന്ത്ര ഉദ്യോഗസ്ഥരും അനുബന്ധ ജീവനക്കാരുമായിരിക്കും ഇവിടെയുണ്ടാവുക.
തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് തുടങ്ങാന്‍ 2013ല്‍ തന്നെ തീരുമാനമായിരുന്നു. ഇതിന്‍െറ ഭാഗമായി ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ മുഹമ്മദ് സുല്‍ത്താന്‍ അല്‍ ഉവൈസ് 2014 ജനുവരിയില്‍ കേരളത്തിലത്തെുകയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും പ്രവാസി കാര്യ മന്ത്രി കെ.സി.ജോസഫുമായും ചര്‍ച്ച നടത്തുകയും ചെയ്തു. കെട്ടിടം കണ്ടത്തെുന്നതിനും മറ്റും കേരള സര്‍ക്കാരിന്‍െറ സഹായം തേടാനായിരുന്നു ഇത്. ഏതാനും മാസങ്ങള്‍ക്കകം തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റ് തുടങ്ങുമെന്ന് അംബാസഡര്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ തീരുമാനം വൈകുകയായിരുന്നു.