ലണ്ടന്‍: കുട്ടികളുടെ പാസ്‌പോര്‍ട്ട് അഞ്ചുവര്‍ഷത്തെ കാലാവധി കഴിഞ്ഞ് പുതുക്കിയപ്പോള്‍ ഒപ്പം ഒ.സി.ഐ കാര്‍ഡും പുതുക്കാത്തത് പ്രശ്‌നമാകുന്നതായി റിപ്പോര്‍ട്ട്.
കുട്ടികളുടെ പാസ്‌പോര്‍ട്ട് അഞ്ചുവര്‍ഷത്തെ കാലാവധി കഴിഞ്ഞ് പുതുക്കിയപ്പോള്‍ ഒപ്പം ഒ.സി.ഐ കാര്‍ഡും പുതുക്കാത്തതുകൊണ്ടാണ ത്രെ പ്രശ്‌നമാകുന്നത്. ഇങ്ങനെയൊരു നിയമം ഉണ്ടെന്ന് ബഹുഭൂരിപക്ഷം ആളുകള്‍ക്കും അറിയില്ല. എമര്‍ജന്‍സിയായതിനാല്‍ പുതിയ ഒ.സി.ഐ കാര്‍ഡിന് അപേക്ഷിക്കാന്‍ സമയം കിട്ടിയില്ലെന്ന് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് യാത്ര അനുവദിച്ചതെന്ന് പറയുന്നു.
കുട്ടികളുടെ പാസ്‌പോര്‍ട്ട് അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാറും. അങ്ങനെ മാറുമ്പോള്‍ ഒ.സി.ഐ കാര്‍ഡും പുതുക്കണമത്രെ. ആദ്യം ഒ.സി.ഐ കാര്‍ഡ് എടുക്കാന്‍ വേണ്ടിയിരുന്ന എല്ലാ ഡോക്കുമെന്റുകളോടും കൂടിയാണ് ഒ.സി.ഐ കാര്‍ഡ് പുതുക്കേണ്ടത്. കാര്‍ഡ് തിരികെ കിട്ടാന്‍ ആറാഴ്ച എടുക്കുകയും ചെയ്യും.
ഇങ്ങനെയൊരു നിയമം കൂറേക്കാലമായി പ്രാബല്യത്തിലൂണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഇതെക്കുറിച്ച് അറിയില്ല.
ജനനസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നിരവധി ഡോക്കുമെന്റുകളാണ് ഒ.സി.ഐ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ വേണ്ടത്. ഫീസ് 175 പൗണ്ട്. അങ്ങനെ എടുക്കുന്ന കാര്‍ഡ് മരണം വരെ ഉപയോഗിക്കാമെന്നായിരുന്നു കണക്കാക്കിയിരുന്നത്. പക്ഷേ പാസ്‌പോര്‍ട്ട് മാറുമ്പോള്‍ കുട്ടികള്‍ക്ക് ഒ.സി.ഐ കാര്‍ഡ് പുതുക്കണമെന്ന നിയമം പുസ്തകങ്ങളില്‍ ഉണ്ട്. ഇങ്ങനെണയൊരു നിയമം ഉള്ളതായി ഒ.സി.ഐ കാര്‍ഡ് എടുക്കുമ്പോള്‍ പറയാറില്ല. അതുകൊണ്ട് സര്‍ക്കാരിന്റെ അനാവശ്യ നിയമങ്ങള്‍ ഉണ്ടാക്കുന്ന ചതിക്കുഴിയില്‍ വീഴുകയാണ് പലരും.
ഒ.സി.ഐ കാര്‍ഡ് പുതുക്കുന്നതിന് 18 പൗണ്ടാണ് ഫീസ്. പക്ഷേ നടപടികളെല്ലാം പുതിയ കാര്‍ഡ് എടുക്കുന്നതുപോലെയാണ്. കിട്ടാന്‍ ആറാഴ്ചവരെ കാത്തിരിക്കുകയും വേണം. നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ഒ.സി.ഐ കാര്‍ഡ് പുതുക്കിക്കിട്ടാന്‍ സാവകാശം ഇല്ല. അതേ സമയം ഒ.സി.ഐ. കാര്‍ഡ് കൈവശം ഉള്ളവര്‍ വിസിറ്റിങ് വീസക്ക് അപേക്ഷിച്ചാല്‍ ഒ.സി.ഐ കാര്‍ഡ് കാല്‍സല്‍ ആകുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അടിയന്ത സാഹചര്യത്തില്‍ നാട്ടില്‍ പോകുന്നതാണെന്നും ഇങ്ങനെയൊരു നിയമത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും നാട്ടില്‍ ഇമിഗ്രേഷന്‍ വിഭാഗത്തെ അറിയിക്കുകയും പുതിയ പാസ്‌പോര്‍ട്ടും പഴയ പാസ്‌പോര്‍ട്ടും ഒ.സി.ഐ. കാര്‍ഡും കൈയില്‍ ഉണ്ടാവുകയും ചെയ്താല്‍ പ്രശ്‌നം പരിഹരിക്കപ്പെടും എന്നു പറയുന്നവരുണ്ട്.
അനാവശ്യ നിയമങ്ങള്‍ ഇല്ലാതാക്കുമെന്ന് പ്രധാന മന്ത്രി ഇടക്കിടെ പറയുന്നുണ്ടെങ്കിലും പ്രയോഗത്തില്‍ വരുമ്പോള്‍ ഇത്തരം അനാവശ്യ നിയമങ്ങള്‍ ഇന്ത്യക്കാരെ വേട്ടയാടുകയാണ്. ഒ.സി.ഐ കാര്‍ഡ് ഇന്ത്യന്‍ വംശജരായവര്‍ക്ക് മാത്രതമുള്ളതാണ്. മുതിര്‍ന്നവരുടെ കാര്യത്തില്‍ ഈ പറയുന്ന നിയമങ്ങളൊക്കെ സുരക്ഷയുടെ പേരില്‍ ആവശ്യമായിരിക്കാം. പക്ഷേ ഏഴും എട്ടും വയസുള്ള കുട്ടികളെ ഇത്തരം നിയമങ്ങള്‍കൊണ്ട് വരിഞ്ഞുമുറുക്കുന്നത് വിവരക്കേടാണ്. പഴയപാസ്‌പോര്‍ട്ടും പുതിയ പാസ്‌പോര്‍ട്ടും ഒപ്പം ഒ.സി.ഐ കാര്‍ഡും ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ പറ്റുന്ന കാര്യങ്ങളേ ഇതിലുള്ളു. പുതുക്കാത്തവര്‍ക്ക് തിരികെയെത്തുമ്പോള്‍ പുതുക്കണമെന്ന പറഞ്ഞ് യാത്രചെയ്യാന്‍ അനുവദിക്കുകയും ചെയ്യാം.
ഇത്തരം കാര്യങ്ങള്‍ മനുഷ്യന് മനസിലാകുന്ന തരത്തില്‍ ഹൈക്കമ്മീഷന്റെ വെബ്‌സൈറ്റില്‍ നല്‍കിയാലും മതിയായിരുന്നു.