തിരുവനന്തപുരം: വര്‍ഷങ്ങളായി നാട്ടില്‍ വന്നുപോകാന്‍ കഴിയാത്ത, വരുമാനം കുറഞ്ഞ പ്രവാസികളെ നോര്‍ക്ക സഹായിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ഇവര്‍ക്ക് ഒരുതവണ നാട്ടില്‍ വന്നുപോകാനുള്ള വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുന്ന പദ്ധതി ഉടന്‍ തുടങ്ങും.ആദ്യഘട്ടത്തില്‍ പത്തുവര്‍ഷമായിട്ടും നാട്ടില്‍ വരാനാകാത്തവരെയാണ് സഹായിക്കുക. പിന്നീട് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കും.
ഇത്തരക്കാര്‍ സ്വയമോ അല്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ മുഖേനയോ പേരുവിവരം നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യം ഉടന്‍ ഒരുക്കുമെന്ന് നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍.എസ്.കണ്ണന്‍ പറഞ്ഞു. അവധി കിട്ടിയാലും സീസണിലെ ഉയര്‍ന്ന വിമാനക്കൂലി കാരണം ഒരിക്കല്‍പ്പോലും നാട്ടിലേക്ക് വരാനാകാത്ത നൂറുകണക്കിന് മലയാളികളുണ്ടെന്ന് ഗള്‍ഫിലെ മലയാളിസംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഈ പദ്ധതി ആശ്വസകരമാവും.
ഇത്തരക്കാരെ കണ്ടെത്തിയ ശേഷം മുന്‍ഗണനാക്രമം അനുസരിച്ചാവും അവര്‍ക്ക് നാട്ടിലെത്താന്‍ അവസരമൊരുക്കുക. വളരെക്കാലമായി നാട്ടിലെത്താനാകാത്തവര്‍ക്ക് മുന്‍ഗണന നല്‍കും.