ആരോഗ്യം

കൃത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുഞ്ഞുങ്ങള്‍ പിറന്നു; ചരിത്ര നേട്ടം

ന്യൂയോര്‍ക്ക്: ചരിത്രത്തില്‍ ആദ്യമായി കൃത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുട്ടികള്‍ ജന്മമെടുത്തു. ഒന്നല്ല നല്ല ചുറുചുറുക്കുള്ള ഏഴ് കുട്ടികള്‍. ന്യൂയോര്‍ക്കിലെ കോര്‍ണെല്‍ യൂണിവേഴ്‌സിറ്റി ഓഫ് വെറ്ററിനറി മെഡിസിനിലാണ് പട്ടിക്കുട്ടികളില്‍ ഐ.വി.എഫ് പരീക്ഷണം നടന്നത്. ബീഗിള്‍ വിഭാഗത്തിലും കോക്കര്‍ സ്പാനിയല്‍ വിഭാഗത്തിലുമുള്ള പട്ടികളുടെ ബീജസങ്കലനത്തിലൂടെയാണ് ഇവിടത്തെ പരീക്ഷണ ശാലയില്‍ പട്ടിക്കുഞ്ഞുങ്ങളുണ്ടായത്.
പൂച്ചകളിലും പട്ടികളിലും ഐ.വി.എഫ് നടപ്പിലാക്കാന്‍ മറ്റ് ജന്തുവര്‍ഗ്ഗങ്ങളേക്കാള്‍ ബുദ്ധിമുട്ടാണ്. ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട ശാരീരികാവസ്ഥകള്‍ വ്യത്യസ്തമാണെന്നതാണ് ഇതിന് കാരണം- പരീക്ഷണ സംഘത്തിലെ പ്രതിനിധി ഡോ.മാര്‍ഗരറ്റ് കസര്‍ പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ജന്തുജാലങ്ങളുടെ സംരക്ഷണത്തിന് പുതിയ വഴി തുറന്നേക്കുമെന്ന നിലയിലാണ് ഈ നേട്ടത്തെ ലോകം നോക്കിക്കാണുന്നത്.
കൃത്രിമ ബീജസങ്കലനം മനുഷ്യനില്‍ വിജയകരമായി പരീക്ഷിച്ചത് 1978ലാണ്. എന്നാല്‍ അത് സംശയാതീതവും സുരക്ഷിതവുമായി നടത്താന്‍ വര്‍ഷങ്ങള്‍ വീണ്ടും കാത്തിരിക്കേണ്ടിവന്നു. കുട്ടികളുണ്ടാകാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കുവേണ്ടി കൃത്രിമ ബീജസങ്കലനം നടത്തി ഗര്‍ഭപാത്രത്തില്‍ സ്ഥാപിക്കുന്ന രീതിയാണ് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ അഥവാ ഐ.വി.എഫ്.

  • എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
  • സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍
  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions