ബിസിനസ്‌

രൂപക്കെതിരെ പൗണ്ടിന് നേട്ടം; ഡോളറിനും യൂറോക്കുമെതിരെ ക്ഷീണം തുടരുന്നു

ലണ്ടന്‍ : ക്രിസ്മസിന് മുമ്പായി രൂപക്കെതിരെ ഇടിഞ്ഞ പൗണ്ട് പുതുവര്‍ഷത്തില്‍ നില മെച്ചപ്പെടുത്തി. രണ്ടു പോയിന്റോളം കൂടി 84 പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. അതേസമയം ഡോളറിനും യൂറോക്കുമെതിരെ പൗണ്ടിന് ക്ഷീണം തുടരുകയാണ്. ഡോളറിനെതിരെ 1.23 എന്ന നിലയിലാണ് മൂല്യം. 1.26 എന്ന നിലയില്‍ നിന്നും ക്രിസ്മസ് കാലത്തുണ്ടായ വീഴ്ചയായിരുന്നു. യൂറോക്കെതിരെ ഒരു പോയിന്റ് കുറഞ്ഞു 1.16 ആയിട്ടുണ്ട്.

രൂപക്കെതിരെ 82 ലേക്ക് വീണശേഷം ആണ് ഇപ്പോഴത്തെ കയറ്റം. ഇന്ത്യയിലെ നോട്ടു പ്രതിസന്ധി പൗണ്ടിന് സഹായകമായി എന്ന് വേണം കരുതാല്‍. കൂടാതെ ബ്രിക്സ്റ്റ് വിഷയത്തില്‍ തുടരുന്ന ആശയക്കുഴപ്പവും പൗണ്ടിന് താങ്ങാവുന്നുണ്ട്. രൂപക്കും പൗണ്ടിന് എതിരെയാണ് ക്ഷീണം. ഡോളറിനെതിരെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.


ക്രിസ്മസ് സമയത്ത് 80 -81 ആയിരുന്നു രൂപക്കെതിരെ പൗണ്ട് മൂല്യം. ഇത് ക്രിസ്മസിന് നാട്ടിലേക്ക് പണമയക്കുന്ന മലയാളികള്‍ക്ക് തിരിച്ചടിയായിരുന്നു. ക്രിസ്മസ് സീസണില്‍ രൂപക്കെതിരെ പൗണ്ട് മൂല്യം 90 ലെത്തും എന്ന വിലയിരുത്തലുണ്ടായിരുന്നു. അതിനാല്‍ നാട്ടിലേക്ക് പണമയക്കല്‍ വൈകിപ്പിച്ചവരുണ്ടായിരുന്നു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions