ബിസിനസ്‌

തിരഞ്ഞടുപ്പ് ഫലം: പൗണ്ടിന് വന്‍ തകര്‍ച്ച, പ്രധാനകറന്‍സികള്‍ക്കെതിരെ വീണു

ലണ്ടന്‍ : ബ്രിട്ടനില്‍ തൂക്കു സഭ വരുമെന്ന എക്‌സിറ്റ്‌പോളുകള്‍ പുറത്തു വന്നതിന് പിന്നാലെ പൗണ്ടിന് വന്‍ വിലത്തതകര്‍ച്ച. പ്രധാനകറന്‍സികള്‍ക്കെതിരെ വീണു. രൂപയ്ക്കെതിരെ രണ്ടു പോയിന്റ് ഇടിഞ്ഞു 81 ലെത്തി. യൂറോക്കെതിരെ 1.13 എന്ന നിലയിലായി. ഡോളറുമായുള്ള വിനിമയം 1.26 ആണ്. എക്‌സിറ്റ്‌പോളുകള്‍ ശരിവയ്ക്കുന്ന തിരഞ്ഞെടുപ്പ് ഫലം കൂടി വന്നതോടെ പൗണ്ടിന്റെ സ്ഥിതി മോശമാവുകയായിരുന്നു.

രാഷ്ട്രീയ അനിശ്ചിതത്വം പൗണ്ട് മൂല്യത്തെയും സമ്പദ് വ്യവസ്ഥയെയും ദോഷകരമായി ബാധിക്കും. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു.

രാഷ്ട്രീയ സ്ഥിരത നേടി സമ്പദ് വ്യവസ്ഥ ശക്തമാകുന്നതിനിടെയായിരുന്നു കാമറൂണിന്റെ ഹിത പരിശോധന എന്ന മണ്ടന്‍ തീരുമാനം. ബ്രക്‌സിറ്റ് ഫലം വന്നതോടെ പൗണ്ട് 25 പോയിന്റിന്റെ ഇടിവ് നേരിട്ടു. സാമ്പത്തിക തിരിച്ചടിയുമുണ്ടായി. കാമറൂണിന് പ്രധാനമന്ത്രിപദം നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോഴിതാ ഇടക്കാല തിരഞ്ഞെടുപ്പ് എന്ന മണ്ടന്‍ തീരുമാനം തെരേസ മേയുടെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions