ബിസിനസ്‌

എതിരാളികള്‍ക്ക് പാരയുമായി വീണ്ടും അംബാനി; സൗജന്യ ഡാറ്റക്ക് പിന്നാലെ സൗജന്യ ജിയോ സ്മാര്‍ട്‌ഫോണ്‍

സൗജന്യ ഡാറ്റയുമായി ജിയോ അവതരിപ്പിച്ചു എതിരാളികള്‍ക്ക് പണി കൊടുത്ത റിലയന്‍സ് ലയന്‍സ് ഇന്ത്യ ചെയര്‍മാന്‍ മുകേഷ് അംബാനി മറ്റൊരു ജനപ്രിയ പ്രഖ്യാനവുമായി വീണ്ടും. ഇത്തവണ ഉപഭോക്താക്കള്‍ക്ക് സൗജന്യ ജിയോ സ്മാര്‍ട്‌ഫോണുമായാണ് വരവ്. 40ാമത് എ.ജി.എം മീറ്റിങ്ങില്‍ വെച്ചാണ് ഒരു രൂപ പോലും മുടക്കാതെ ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി നല്‍കാന്‍ പോകുകയാണെന്ന പ്രഖ്യാപനം മുകേഷ് അംബാനി നടത്തിയത്. ഫീച്ചര്‍ ഫോണുകളാണ് കമ്പനി പുറത്തിറക്കുന്നത്.

ഫോണ്‍ ലഭ്യമാകാന്‍ 1500 രൂപ ആദ്യം നല്‍കണമെങ്കിലും മൂന്ന് വര്‍ഷത്തിനകം ഇത് തിരിച്ചുനല്‍കുമെന്നും മുകേഷ് അംബാനി ഫറഞ്ഞു. വോയ്‌സ് കോളുകളും സന്ദേശങ്ങളുമെല്ലാം ഇതില്‍ സൗജന്യമായിരിക്കും.

പൂര്‍ണമായും സാധാരണക്കാരെ ലക്ഷ്യംവെച്ചാണ് ജിയോ ഇന്റലിജന്‍സ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്നത്. ഫോണിന് ആവശ്യമായ എല്ലാ ഘടകങ്ങളും തദ്ദേശീയമായി നിര്‍മിച്ചതാണെന്നും അംബാനി പറഞ്ഞു.

ജിയോ ധന്‍ ധനാ ഓഫര്‍ പ്രകാരം പ്രതിമാസം 153 രൂപയാണ് നിരക്ക്. പരിധിയില്ലാത്ത ഡാറ്റയോടൊപ്പം വോയ്സ് കോളുകളും എസ്.എം.എസുകളും സൗജന്യമാണ്.
1977ല്‍ റിലയന്‍സ് കമ്പനിയുടെ ഓഹരി മൂല്യം 10 കോടിയായിരുന്ന 2017 ആയപ്പോഴേക്കും അത് 5 ലക്ഷം കോടിയിലെത്തിയതായും 50,000 ഇരട്ടി വളര്‍ച്ചയാണ് കമ്പനി 40 വര്‍ഷം കൊണ്ട് നേടിയതെന്നും മുകേഷ് അംബാനി അറിയിച്ചു.

1977ല്‍ 70 കോടിയായിരുന്നത് 2017ല്‍ 3,30,000 കോടിയായി വര്‍ദ്ധിച്ചു. ഇതിലൂടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തലാഭം 3 കോടിയില്‍ നിന്ന് 30,000 കോടിയിലെത്തിയതായും മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു.

1977ല്‍ റിലയന്‍സില്‍ 1000 രൂപ നിക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് 16.5 ലക്ഷം രൂപയാണെന്നും അംബാനി അറിയിച്ചു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions