ബിസിനസ്‌

ആന്ധാപ്രദേശ് സ്വദേശിക്ക് ബോബി ചെമ്മണൂര്‍ ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കൂവൈറ്റ് ചാപ്റ്ററിന്റെ സഹായം

ബോബി ചെമ്മണൂര്‍ ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ മാസം തോറും നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആന്ധാപ്രദേശിലെ തിരുപ്പതി സ്വദേശി സനീമയ്ക്ക് നാട്ടില്‍ പോകുവാനുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് കൈമാറി.

സലീമ പതിനാല് വര്‍ഷമായി കുവൈറ്റില്‍ വീട്ടുജോലി ചെയ്തുവരികയായിരുന്നു. കാന്‍സര്‍ പിടിപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് കുവൈറ്റിലെ വീട്ടില്‍ നിന്നും പുറത്താക്കി . പിന്നീട് ഇന്ത്യാക്കാരുടെ വീടുകളില്‍ മാറി മാറി ജോലി ചെയ്താണ് ഇതുവരെ ജീവിതം തള്ളിനീക്കിയത് കഴിഞ്ഞ മൂന്ന് മാസത്തോളമായി അദാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു. രോഗം വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നാട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

നാട്ടില്‍ പോകാന്‍ കാശില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ബോബി ചെമ്മണൂര്‍ ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കുവൈറ്റ് ഭാരവാഹികളായ റംഷീദ് മുണ്ടോത്ത് സാബു ആന്റണി സൈനുദ്ദീന്‍ അഖ്ദും എന്നിവര്‍ നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് കൈമാറിയത് . ചടങ്ങില്‍ അംഗങ്ങളായ സാലി വേണാട്ട് ഷംനാദ് ,ഉമ്മര്‍ എ.സി നിയാസ്, മജീദ് ,ഖാലിദ്, റഫീഖ് ഒളവറ, ബിജു ഹസ്സന്‍, സന അബ്ദു കടവത്ത് എന്നിവര്‍ സംബന്ധിച്ചു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions