ബിസിനസ്‌

പൗണ്ടിന് മുന്നേറ്റം; രൂപക്കെതിരെയും ഡോളറിനെതിരെയും ശക്തമായ നിലയില്‍

ലണ്ടന്‍ : ബ്രക്‌സിറ്റ് ഏല്‍പ്പിച്ച ആഘാതം മൂലം ഇടിഞ്ഞു താഴ്ന്ന പൗണ്ടിന് അപ്രതീക്ഷിത മുന്നേറ്റം. രൂപക്കെതിരെയും ഡോളറിനെതിരെയും പൗണ്ട് മൂല്യം ശക്തമായ നിലയിലെത്തി. രൂപക്കെതിരെ 86 പിന്നിട്ട മൂല്യം ഡോളറിനെതിരെ 1.34 എന്ന നിലയിലാണ്. എന്നാല്‍ യൂറോയുമായുള്ള വിനിമയ നിരക്ക് 1.12 ആണ്.ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് പൗണ്ട് വില ഡോളറിനെതിരെ ഇത്രയധികം വര്‍ധിക്കുന്നത്. ഇതോടെ നാട്ടിലേക്കുള്ള പണമയക്കല്‍ കൂടും.

അടിസ്ഥാനപലിശനിരക്ക് വൈകാതെ വര്‍ധിപ്പിച്ചേക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നല്‍കിയതിന്റെ ഫലമായി പൗണ്ട് വില കുതിച്ച് കയറാന്‍ തുടങ്ങിയെതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായുള്ള വിലയിടിവിന് ശേഷം പൗണ്ട് വില കയറിയത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണെങ്കിലും അടിസ്ഥാനപലിശനിരക്ക് വര്‍ധിപ്പിച്ചാല്‍ മോര്‍ട്ട്‌ഗേജ് എടുത്തിരിക്കുന്ന മലയാളികളടക്കമുള്ള നിരവധി പേരുടെ തിരിച്ചടവ് വര്‍ധിക്കും.


ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും മൂലം വൈകാതെ അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കാമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നല്‍കിയിരിക്കുന്നത്. എന്നാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വാഗ്ദാനം ഓഹരി വിപണിയില്‍ വലിയ ചലനങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions