ബിസിനസ്‌

മൂന്നു ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാന്‍ ബോബി ബസാര്‍ ; ആദ്യ ബ്രാഞ്ച് വടക്കഞ്ചേരിയില്‍

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നു ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കികൊണ്ട് സ്ത്രീ ശാക്തീകരണം നടപ്പിലാക്കാന്‍ ഇന്ത്യയില്‍ ബോബി ബസാര്‍ എന്ന പേരില്‍ 2900 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുന്നു.ആദ്യ ബ്രാഞ്ച് പാലക്കാട് വടക്കഞ്ചേരിയില്‍ ഡോ ബോബി ചെമ്മണൂരും വമന്‍ പാര്‍ട്‌ണേഴ്‌സും ഭിന്നശേഷിക്കാരായ കുട്ടികളും ചേര്‍ന്ന് ഉത്ഘാടനം ചെയ്തു.


സെയില്‍സും ഫ്രീ ഹോം ഡെലിവറിയും നടത്താന്‍ ബോബി ബസറാന്റെ ബ്രാന്‍ഡ് അംബാസഡറായ ഡോ ബോബി ചെമ്മണ്ണൂര്‍ തന്നെ പ്രവര്‍ത്തകര്‍ക്കൊപ്പം ഉപഭോക്താക്കളുടെ വീടുകളിലേക്ക് നേരിട്ടിറങ്ങി ചെന്നു മാതൃകയായി.ഒരു ശതമാനം മാത്രം ലാഭം,മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞവില,ഉയര്‍ന്ന ഗുണ നിലവാരം,ഫ്രീ ഹോം ഡെലിവറി,പാര്‍ട്ണര്‍മാരായി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് തന്നെ ലാഭം വീതിച്ചുകൊടുക്കുക, മുതല്‍മുടക്കില്ലാതെ സ്ത്രീകള്‍ക്ക് ചെമ്മണൂര്‍ വിമന്‍ പാര്‍ട്ണര്‍മാരാകാം എന്നിവയാണ് ബോബി ബസാറിന്റെ പ്രത്യേകതകള്‍ .

ഉത്ഘാടനത്തോടനുബന്ധിച്ച് ഡോ ബോബി ചെമ്മണൂര്‍ നിര്‍ദ്ധനരായ രോഗികള്‍ ധനസഹായം നല്‍കുകയുണ്ടായി. ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions