ബിസിനസ്‌

30 കിലോമീറ്റര്‍ മൈലേജില്‍ പുത്തന്‍ രൂപ ഭാവത്തില്‍ 660 സിസി ഓള്‍ട്ടോയുമായി മാരുതി

എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ് മാരുതി. ഇന്ത്യന്‍ വിപണിയില്‍ മാരുതി പുറത്തിറക്കുന്ന ഒരോ പുതിയ കാറുകള്‍ക്കും വലിയ സ്വാധീനമാണുള്ളത്. പുറം രാജ്യങ്ങളില്‍ നിന്ന് പല നിര്‍മ്മാതാക്കള്‍ വന്നെങ്കിലും മാരുതി സുസുക്കി കുലുങ്ങിയില്ല.


ഇപ്പോള്‍ ഏറെ മത്സരമുള്ള എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ പുതിയ ഓള്‍ട്ടോയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി എന്നാണ് സൂചന. ക്രോസോവര്‍ പതിപ്പിലായിരിക്കും 2018ല്‍ ഓള്‍ട്ടോ അവതരിക്കുക.

പുതിയ 660സിസി പെട്രോള്‍ എന്‍ജിനായിരിക്കും ഓള്‍ട്ടോയുടെ കരുത്ത് എന്നതാണ് ഏറെ ശ്രദ്ധേയം.


50 ബിഎച്ച്പിയും 63 എന്‍എം ടോര്‍ക്കും നല്‍കുന്ന ത്രീ-സിലിണ്ടര്‍ 658 സിസി, RO6A പെട്രോള്‍ എന്‍ജിനാണ് പുതിയ ഓള്‍ട്ടോയില്‍ മാരുതി ഉള്‍ക്കൊള്ളിക്കുക.

30 കിലോമീറ്ററാണ് പുതിയ ഓള്‍ട്ടോ കാഴ്ചവെക്കുന്ന ഇന്ധനക്ഷമത. 2.6 ലക്ഷം മുതലാണ് വില. പുതിയ ഓള്‍ട്ടോയെ കുറിച്ചുള്ള വിവരങ്ങള്‍ മാരുതി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions