ആരോഗ്യം

മലയാളിയുടെ കാപ്പി പ്രേമത്തിന് അംഗീകാരം; ദിവസം മൂന്നോ നാലോ കപ്പ് കാപ്പി ആരോഗ്യത്തിന് ഉത്തമം

ലണ്ടന്‍ : മലയാളികളുടെ കാപ്പിപ്രേമം ആരോഗ്യത്തിന് നല്ലതല്ല എന്ന വിലയിരുത്തലുകളാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ ദിവസം മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നത് നല്ലതാണെന്ന് പുതിയ പഠനം പറയുന്നു. കാപ്പി കുടി ശീലത്തിന് അകാല മരണം, ഹൃദയ രോഗങ്ങള്‍, തുടങ്ങിയവയെ പ്രതിരോധിക്കാനും സഹായകരമാണ് എന്നും പഠനം പറയുന്നു.


പ്രമേഹം, കരള്‍ രോഗങ്ങള്‍, ഡിമെന്‍ഷ്യ, ചില ക്യാന്‍സറുകള്‍ എന്നിവയെ ചെറുക്കാനുള്ള ശേഷിയും കാപ്പി മനുഷ്യന് നല്‍കുന്നുണ്ട്. ദിവസവും മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നവര്‍ക്കാണ് ഈ പ്രയോജനങ്ങള്‍ ലഭിക്കുക. എന്നാല്‍ ഗര്‍ഭിണികള്‍ക്കും അസ്ഥികള്‍ വേഗം ഒടിയാന്‍ സാധ്യതയുള്ളവര്‍ക്കും കാപ്പികുടി പ്രോത്സാഹിപ്പിക്കുന്നില്ല.
.



സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് റോബിന്‍ പൂള്‍ ആണ് 201 ഗവേഷണ ഫലങ്ങള്‍ താരതമ്യം ചെയ്ത് നടത്തിയ പഠനത്തിന് നേതൃത്വം നല്‍കിയത്. വിവിധ രാജ്യങ്ങളിലായി നടന്ന ഗവേഷണങ്ങളുടെ ഫലങ്ങളില്‍ 17 എണ്ണത്തില്‍ ക്ലിനിക്കല്‍ ട്രയലുകളും നടന്നിരുന്നു. പുതിയ ഗവേഷണ ഫലം ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions