ബിസിനസ്‌

ഇന്ത്യക്കാര്‍ വാങ്ങി കൂട്ടിയത് 191,320 കോടിയുടെ സ്വര്‍ണ്ണം, മുന്നില്‍ മലയാളി


മലയാളികളുടെ സ്വര്‍ണ്ണ ഭ്രമം മറ്റുള്ളവരിലേക്കും വ്യാപിച്ചപ്പോള്‍ പോയവര്‍ഷവും സ്വര്‍ണ്ണ വില്‍പ്പന കുത്തനെ കൂടി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2017 ല്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ട സ്വര്‍ണ്ണത്തിന്റെ മൊത്തം മൂല്യം 191,320 കോടി രൂപയാണ്. 2016 ലെ 179,940 കോടി രൂപയെക്കാള്‍ 9 ശതമാനം അധികം.

മൊത്തം വിലപനയില്‍ 562.7 ടണ്ണും ആഭരണങ്ങളാണ്. നിക്ഷേപം എന്ന രീതിയില്‍ വില്പന നടന്നത് 164.2 ടണ്ണാണെന്ന് കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ മൊത്തം സ്വര്‍ണ്ണ വില്പന 727 ടണ്‍ ആയി ഉയര്‍ന്നു. 2016 നെ അപേക്ഷിച്ച് 9.1 ശതമാനം വളര്‍ച്ചയാണ് വില്പനയില്‍ രേഖപ്പെടുത്തിയത്, 666 ടണ്‍ സ്വര്‍ണ്ണമാണ് 2016 ല്‍ വിറ്റഴിക്കപ്പെട്ടത്.

2017 ല്‍ സ്വര്‍ണ ഇറക്കുമതി 59 ശതമാനം വര്‍ധിച്ചു 888 ടണ്ണായി. 2016 ലെ മൊത്തം ഇറക്കുമതി 558 ടണ്‍ മാത്രമായിരുന്നു. ഈ വര്‍ഷം ഡിമാന്റില്‍ നല്ല വര്‍ധന ഉണ്ടാകുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ . 700 നും 800 നുമിടക്ക് ടണ്ണിന്റ്റെ വിലാപന നടക്കുമെന്നാണ് പ്രതീക്ഷ. വിവാഹ സീസണ്‍ ആയതോടെ സ്വര്‍ണ്ണവിലയും വില്‍പ്പനയും കൂടിയിരിക്കുകയാണ്.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions