ബിസിനസ്‌

മൊബൈല്‍ നമ്പര്‍ 13 അക്കത്തിലേക്കു മാറുന്നില്ല, സത്യാവസ്ഥ ഇതാണ്


നിലവിലുള്ളതും ഇനി പുറത്തിറങ്ങുന്നതുമായ മൊബൈല്‍ നമ്പരുകള്‍ ജൂലൈയോടെ 10 നിന്നും ഇനി 13 അക്കത്തിലേക്ക് മാറുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ ഇതിനെ ചുറ്റിപ്പറ്റി ചൂടേറിയ ചര്‍ച്ചകളും സംശയങ്ങളും ഉയരുകയാണ്. എന്നാല്‍ നിലവില്‍ 13 അക്കത്തിലേക്ക് നമ്പര്‍ മാറുന്നതിനുള്ള നീക്കം ഉപഭോക്താക്കളെ ബാധിക്കുകയില്ല.

മെഷീന്‍ ടു മെഷീന്‍ (എംടുഎം) ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സിം കാര്‍ഡുകളുടെ നമ്പര്‍ ജൂലൈ മുതല്‍ 13 അക്കത്തിലേക്കു മാറ്റാനാണ് ടെലികോം മന്ത്രാലയം സേവന ദാതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാര്‍ഡ് സ്വൈപ്പിംഗ് മെഷീന്‍ പോലെയുള്ള ഒരു ഉപകരണത്തില്‍ നിന്ന് അടുത്ത ഉപകരണത്തിലേക്കു ആശയ വിനിമയം നടത്തുന്ന സിം കാര്‍ഡുകളുടെ നമ്പറുകളാണു മാറ്റം വരുത്തുന്നത്.


സാധാരണ ഉപയോക്താക്കള്‍ സംസാരിക്കാന്‍ ഉപയോഗിക്കുന്ന സിം കാര്‍ഡുകള്‍ക്ക് പേഴ്‌സന്‍ ടു പേഴ്‌സന്‍ (പിടുപി) സിം കാര്‍ഡുകള്‍ എന്നാണു പറയുന്നത്. ഇത്തരം സിം കാര്‍ഡുകളുടെ നമ്പര്‍ മാറ്റാന്‍ നിലവില്‍ തീരുമാനമില്ല. അതിനാല്‍ ഇപ്പോഴത്തെ മാറ്റം സാധാരണ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ബാധിക്കില്ല.


ഭാവിയില്‍ നമ്മുടെ മൊബൈല്‍ ഫോണ്‍ നമ്പറുകളും ഇതേ രീതിയില്‍ 13 അക്കത്തിലേക്കു മാറേണ്ടതായി വന്നേക്കും.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions