ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ നവീകരിച്ച കൊയിലാണ്ടി ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. സിനിമാ താരം അനുശ്രീയും ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ ബോബി ചെമ്മണൂരും ചേര്‍ന്ന് ഉത്ഘാടനം ചെയ്തു. ആദ്യ വില്‍പ്പന ബുള്ള്യന്‍ ഡിലേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി വത്സന് നല്‍കി അനുശ്രീ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വച്ച് നിര്‍ദ്ധനനായ വൃക്കരോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കുമുള്ള ധന സഹായം ചെമ്മണൂര്‍ വിതരണം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഇസ്മായില്‍ , വിനോദ് വായനാരി, അഡ്വ സത്യന്‍, കൗണ്‍സിലര്‍ ബേബി, കൊയിലാണ്ടി,ബുള്ള്യന്‍ ഡിലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ചന്ദ്രന്‍, ഗോവിന്ദന്‍ മാസ്റ്റര്‍, വി പി ഇബ്രാഹിംകുട്ടി, കെ വി രാഗേഷ്.ബഷീര്‍ പടിക്കല്‍, മായന്‍, ഹുസൈന്‍, ഹമീദ്, മാനേജിങ് ഡയറക്ടര്‍ അനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബിഐഎസ് ഹാള്‍മാര്‍ക്ക് 916 സ്വര്‍ണ്ണാഭരണങ്ങളുടേയും ഡയ്മണ്ട് ആഭരണങ്ങളുടേയും വിപുലമായ സ്റ്റോക്കും സെലക്ഷനും ഒപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഷോപ്പിങ് അനുഭവവുമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ നറുക്കെടുപ്പിലൂടെ ബമ്പര്‍ സമ്മാനമായി മാരുതി സ്വിഫ്റ്റ് കാര്‍ ലഭിക്കാനുള്ള അവസരമുണ്ട് .