ബിസിനസ്‌

പലിശ നിരക്കുകള്‍ വര്‍ധിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; പൗണ്ടിന്റെ മൂല്യം ഇടിഞ്ഞു


ലണ്ടന്‍ : ഉയര്‍ന്നുകൊണ്ടിരുന്ന പൗണ്ട് മൂല്യത്തില്‍ അപ്രതീക്ഷിത തിരിച്ചടി. 94 പിന്നിട്ട മൂല്യം 92 ലേയ്ക്ക് വീണു. പലിശ നിരക്കുകള്‍ വര്‍ധിപ്പിയ്‌ക്കേണ്ടിവരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി വ്യക്തമാക്കിയത് പൗണ്ടിന് തിരിച്ചടിയായി. എങ്കിലും ഈ മാസമോ വരുന്നമാസമോ പലിശ നിരക്കുകളില്‍ വര്‍ദ്ധനവുണ്ടാകില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ പറഞ്ഞു. പക്ഷേ അത് സംഭവിക്കും. ഒപ്പം വളര്‍ച്ചാ നിരക്ക് മന്ദഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയില്‍ വെച്ച് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിരക്കുകളില്‍ വര്‍ദ്ധനവുണ്ടാകുമെന്നത് നിശ്ചയമാണ്. അടുത്ത വര്‍ഷങ്ങളില്‍ പല തവണയായി പലിശ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. 2009ല്‍ 0.5 ശതമാനം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഈ നിരക്കാണ് 2016 വരെ നിലനിന്നിരുന്നത്. ബ്രക്‌സിറ്റ് വോട്ടെടുപ്പിന് ശേഷം 0.25 ശതമാനം നിരക്ക് കുറയ്ക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുന്‍ വര്‍ഷങ്ങളെക്കാള്‍ കുറവ് വേഗതയിലാണ് മുന്നോട്ട് പോകുന്നതെന്ന് കാര്‍ണി പറഞ്ഞു. വളര്‍ച്ചാ നിരക്ക് കുറയുന്നതാണ് പലിശ വര്‍ദ്ധിപ്പിക്കാന്‍ പ്രേരിതമാക്കുന്ന പ്രധാന ഘടകമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പലിശ നിരക്കുകളില്‍ 0.75 ശതമാനം വരെ വര്‍ദ്ധനവ് നിക്ഷേപകര്‍ പ്രതീക്ഷിച്ചിരുന്നു. പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നാല്‍ അത് സമയബന്ധിതമായി മാത്രമെ പ്രാവര്‍ത്തികമാക്കുകയുള്ളുവെന്ന് മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി.

വിപണിയില്‍ സാമ്പത്തിക നീക്കങ്ങള്‍ മന്ദഗതിയിലായതോടെയാണ് പലിശ നിരക്കുകളിലും മാറ്റങ്ങള്‍ വരുത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആലോചിക്കുന്നത്. എന്നാല്‍ നിരക്ക് വര്‍ദ്ധന എപ്പോള്‍ നടപ്പിലാക്കണമെന്ന് സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. വരും വര്‍ഷങ്ങളില്‍ നിരക്കുകളില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്ന് മാര്‍ക്ക കാര്‍ണി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിശൈത്യം റിട്ടൈല്‍ വ്യാപാര മേഖലയെ ബാധിച്ചത് സാമ്പത്തിക മേഖലയില്‍ പ്രതികൂല സാഹചര്യം സൃഷ്ടിച്ചതായി അദ്ദേഹം പറയുന്നു. ബീസ്റ്റ് ഫ്രം ഈസ്റ്റ് പ്രതിഭാസം മൂലം സമീപ വര്‍ഷങ്ങളിലെ ഏറ്റവും ശക്തമായ ശൈത്യത്തിന് വഴിതെളിച്ചിരുന്നു. മാര്‍ച്ചിലുണ്ടായ നാണയപ്പെരുപ്പവും പലിശ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് കാര്‍നി വ്യക്തമാക്കി. മാര്‍ച്ചില്‍ 2.5 ശതമാനം പണപ്പെരുപ്പം രേഖപ്പെടുത്തിയിരുന്നു. പൗണ്ടിന്റെ ഇടിവ് പ്രവാസികള്‍ക്ക് തിരിച്ചടിയായി.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions