ബിസിനസ്‌

കൊച്ചിയ്ക്ക് തിലകക്കുറിയായി ലുലു ബോള്‍ഗാട്ടി രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം നാളെ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്റര്‍ എന്ന പെരുമയുമായി ലുലു ബോള്‍ഗാട്ടി രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്ററും രാജ്യത്തെ മൂന്നാമത്തെ വലിയ ഹോട്ടലായ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്റെയും ഉദ്ഘാടനം നാളെ നടക്കും. 1800 കോടി രൂപ മുതല്‍ മുടക്കില്‍ പൂര്‍ത്തിയായ ലുലു ഗ്രൂപ്പിന്റെ ഈ വമ്പന്‍ പദ്ധതി രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി പറഞ്ഞു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അധ്യക്ഷത വഹിക്കും.

യുഇഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ബഹ്‌റൈന്‍ ഡപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.എസ്. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

മൈസ് (മീറ്റിങ്സ്, ഇന്‍സെന്റീവ്സ്, കണ്‍വന്‍ഷന്‍സ്, എക്സിബിഷന്‍സ്) ടൂറിസം രംഗത്ത് ലുലു ബോള്‍ഗാട്ടിയിലൂടെ കൊച്ചി രാജ്യത്തിന്റെ തന്നെ ഹബ്ബാകുമെന്ന് പദ്ധതിയുടെ അണിയറക്കാര്‍ അവകാശപ്പെട്ടു. 13 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലും കണ്‍വന്‍ഷന്‍ സെന്ററുമുള്‍പ്പെടുന്ന അടിസ്ഥാന സൗകര്യം രാജ്യാന്തര മേളകളെ കൊച്ചിയിലേക്ക് ആകര്‍ഷിക്കും.

ഒരുലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കണ്‍വന്‍ഷന്‍ സെന്റര്‍ രാജ്യത്തെ ഏറ്റവും വലുപ്പമേറിയതാണ്. ഹോട്ടലിലും കണ്‍വെന്‍ഷന്‍ സെന്ററിലുമുള്ള വിവിധ ഹാളുകളിലായി പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. 1500 കാറുകള്‍ക്കു പുറമേ ബസുകള്‍ക്കും പാര്‍ക്കിങ് സൗകര്യമുണ്ട്. മൂന്ന് ഹെലിപാഡുകളും ക്രമീകരിച്ചിരിക്കുന്നു.
കണ്‍വെന്‍ഷന്‍ സെന്ററിലെ ഏറ്റവും വലിയ ഹാളായ ലിവയില്‍ 5,000 ലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. വേമ്പനാട് എന്ന രണ്ടാമത്തെ പ്രധാന ഹാളില്‍ 2,200 ലധികം പേരെ ഉള്‍ക്കൊള്ളാനാകും. നാട്ടികയെന്നാണു മറ്റൊരു ഹാളിന്റെ പേര്. അതിവിശിഷ്ടാതിഥികള്‍ക്ക് വിശ്രമിക്കാനായി ദിവാന്‍ എന്ന പേരിലുള്ള മറ്റൊരു ഹാളുമുണ്ട്. നിരവധി ചെറിയ ഹാളുകളും ഹോട്ടലിലുണ്ട്.
ഹയാത്ത് ഗ്രൂപ്പിന്റെ ആഢംബര ഹോട്ടല്‍ ബ്രാന്‍ഡായ ഗ്രാന്‍ഡ് ഹയാത്തില്‍ 42 സ്യൂട്ട് റൂമുകളുള്‍പ്പെടെ 265 മുറികളാണുള്ളത്. രാഷ്ട്രത്തലവന്മാര്‍ക്ക് താമസിക്കാനുള്ള വില്ലകളും പ്രസിഡന്‍ഷ്യല്‍ സ്യൂട്ടും, ക്ലബ്ബ് റൂമുകളും ഇതിലുള്‍പ്പെടുന്നു. ബോട്ടുകള്‍ക്കും ഉല്ലാസ നൗകകള്‍ക്കും അടുക്കാന്‍ മൂന്ന് ജെട്ടികള്‍, വാട്ടര്‍ ഫ്രണ്ട് ഡെക്ക്, വാട്ടര്‍ ആംഫി തിയറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ എന്നിങ്ങനെ നിരവധി പ്രത്യേകതകളും പദ്ധതിക്കുണ്ട്.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions