കോഴിക്കോട്ട് ആയിരം കോടി രൂപ ചെലവില്‍ വാണിജ്യ സമുച്ചയവും കണ്‍വന്‍ഷന്‍ സെന്ററും നിര്‍മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ദുബായില്‍ അറിയിച്ചു. ഇതിലൂടെ 3000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും പറയുന്നു. കൊച്ചി ലുലു ബോള്‍ഗാട്ടി ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രിയുടെ ഉപദേശത്തെ തുടര്‍ന്നാണ് പുതിയ പദ്ധതിയുമായി മുന്നോട്ട് പോയത്. ഇതിനായി സര്‍ക്കാര്‍ അനുമതി ലഭിച്ചു കഴിഞ്ഞു.
മാങ്കാവ് ബൈപാസ് റോഡില്‍ നേരത്തെയുള്ള 20 ഏക്കര്‍ സ്ഥലത്താണ് നിക്ഷേപം നടത്തുക. മൂന്നു മാസത്തിനകം തറക്കല്ലിടും. 28 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. കേരളത്തില്‍ നിക്ഷേപം നടത്താന്‍ സന്തോഷമേയുള്ളൂയെന്നും യൂസഫലി പറഞ്ഞു.