ബിസിനസ്‌

പ്രളയബാധിതര്‍ക്കായ് ഡോ. ബോബി ചെമ്മണൂര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു


കോഴിക്കോട്: പ്രളയത്തില്‍പ്പെട്ട് ബുദ്ധിമുട്ടുന്നവര്‍ക്കായി ചെമ്മണൂര്‍
ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 44 ഷോറൂമുകളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍
ആരംഭിച്ചു. ദുരിത ബാധിതര്‍ക്കായ് ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍ എന്നിവ
ഇവിടെ നിന്ന് ലഭ്യമാക്കും. ആവശ്യമുള്ളവര്‍ക്ക് ഷോറൂമുകളുമായ് നേരിട്ട്
ബന്ധപ്പെടാവുന്നതാണ്. തൃശ്ശൂര്‍ , പാലക്കാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍
ഡോ. ബോബി ചെമ്മണൂര്‍ നേരിട്ടെത്തി അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു.
ബോട്ടുകള്‍ വാടകയ്ക്ക് എടുത്ത് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിക്കേണ്ട
പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ബോട്ടുകള്‍ വാടകയ്ക്ക് നല്‍കാന്‍
താത്പര്യമുള്ളവര്‍ക്ക് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ
ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. വിവിധ ഷോറൂമുകളില്‍ നിന്നും
ജീവനക്കാര്‍ സമീപ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തി
ദുരിതബാധിതര്‍ക്ക് ആവശ്യമുള്ള ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ വിതരണം
ചെയ്തുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് സ്റ്റാഫുകളും, ബോബി
ഫാന്‍സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി രംഗത്തുണ്ട്. ഈ അവസരത്തില്‍
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ എല്ലാ ഷോറൂമുകളുടെയും ലാഭം
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായ് വിനിയോഗിക്കുമെന്നും ഡോ. ബോബി
ചെമ്മണൂര്‍ അറിയിച്ചു.
ബോബി ബസാറില്‍ നിന്നും അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍
വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തു വരുന്നുണ്ട്.
ചെമ്മണൂര്‍ ഗ്രൂപ്പിന്റെ എല്ലാ വാഹനങ്ങളും ആംബുലന്‍സുകളും
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു നല്‍കിയതായും ഡോ. ബോബി
ചെമ്മണൂര്‍ അറിയിച്ചു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions