ബിസിനസ്‌

രൂപ കൂപ്പുകുത്തി; പ്രവാസികള്‍ക്ക് ചാകര, ഡോളര്‍ വാങ്ങല്‍ നിയന്ത്രിച്ചു


വിദേശ വിനിമയത്തില്‍ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച. യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപ കൂപ്പുകുത്തി . ഡോളര്‍ ഒന്നിന് 71 രൂപ എന്ന നിരക്കിലാണ് വെള്ളിയാഴ്ച രാവിലെ വിനിമയം നടന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മോശം നിലയില്‍ എത്തിയ കറന്‍സിയായി രൂപ മാറി. ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഓഗസ്റ്റില്‍ മാത്രം 3.30 ശതമാനം മൂല്യത്തകര്‍ച്ചയാണ് രൂപ നേരിട്ടത്. യൂറോയ്ക്കെതിരെയും (82.78 ) ദിര്‍ഹത്തിനെതിരെയും (19.30) മോശം നിലയാണ്.
പൗണ്ട് മൂല്യം 92.30 ആണ്.

ഇന്നലെ 70.74 എന്ന നിരക്കില്‍ അവസാനിപ്പിച്ച വിനിമയം ഇന്നു രാവിലെ പുനരാരംഭിച്ചതോടെ രൂപയ്ക്ക് 22 പൈസ നഷ്ടമുണ്ടായി 70.96ല്‍ എത്തി. വൈകാതെ 71ലേക്ക് കടന്നു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചുനില്‍ക്കുന്നതിനാല്‍ പണപ്പെരുപ്പ് നിരക്ക് ഉയരുമെന്ന ആശങ്കയും ആഭ്യന്തര ഓഹരി വിപണിയില്‍ നിന്നും വിദേശ ഫണ്ടുകളുടെ സ്ഥിരമായ പ്രവാഹവുമാണ് ഇന്ത്യന്‍ കറന്‍സിക്ക് തിരിച്ചടിയായത്. ഇറക്കുമതിക്കാര്‍ ഡോളറിനെ കൂടുതലായി ആശ്രയിച്ചതും വിനയായി.എണ്ണക്കമ്പനികള്‍ വലിയതോതില്‍ ആണ് ഡോളര്‍ വാങ്ങിക്കൂട്ടുന്നത്. കൂടാതെ പൊതുമേഖല ബാങ്കുകളും ഡോളര്‍ സംഭരിക്കുകയാണ്.


രാജ്യം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത് എങ്കിലും പ്രവാസികളെ സംബന്ധിച്ച് ഇതു ശുഭവാര്‍ത്തയാണ്. പ്രവാസികള്‍ക്ക് അയക്കുന്ന പണത്തിന്റെ മൂല്യത്തിലും വലിയ വ്യത്യാസം ആണ് ഉണ്ടാകുന്നത്. മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പലരും ലോണെടുത്തും നാട്ടിലേക്ക് വലിയതോതില്‍ പൈസ അയക്കുന്നുണ്ട്.

രൂപയുടെ മൂല്യം ഇടിയുന്നത് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ്വ് ബാങ്കും ശ്രമം തുടങ്ങിയിട്ടുണ്ട്. ഡോളര്‍ വില്‍പനയില്‍ ഇപ്പോള്‍ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തി. ചെറിയ മൂല്യത്തിനുള്ള ഡോളറുകള്‍ മാത്രം വില്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions