ബിസിനസ്‌

ഇന്‍ഡോര്‍ ഫുട്‌ബോള്‍ കോര്‍ട്ട് ഡോ ബോബി ചെമ്മണൂര്‍ ഉത്ഘാടനം ചെയ്തു


കോഴിക്കോട്: ഫറോക്ക് നല്ലൂരില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇന്‍ഡോര്‍ ഫുട്‌ബോള്‍ കോര്‍ട്ട് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ ബോബി ചെമ്മണൂര്‍ ഉത്ഘാടനം ചെയ്തു. ഇത്തരം സംരംഭങ്ങള്‍ യുവാക്കള്‍ക്ക് മികച്ച കായിക ക്ഷമത നല്‍കുകയും അതുവഴി അവരുടെ ജീവിത വിജയം സാധ്യമാക്കുകയും ചെയ്യുമെന്ന് ഡോ ബോബി ചെമ്മണൂര്‍ പറഞ്ഞു. ഫിഫ ക്ലബിന്റെ നേതൃത്വത്തിലാണ് മഴയത്തും വെയിലത്തും ഫുട്‌ബോള്‍ കളിക്കാന്‍ ഉതകുന്ന രീതിയില്‍ കോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഉത്ഘാടന ചടങ്ങില്‍ ഫറോക്ക് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കമറു ലൈല അധ്യക്ഷയായിരുന്നു. ഫറോക്ക് മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ കെ മൊയ്തീന്‍ കോയ, കൗണ്‍സിലര്‍മാരായ സി വി ഷീബ, പി എല്‍ ബിന്ദു, ഫറോക്ക് അഡീഷണല്‍ എസ് ഐ എന്‍ സുബൈര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ ജെ മത്തായി, സന്തോഷ് ട്രോഫി കേരള ടീം താരം ജിയാദ് ഹസ്സന്‍, പി വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫറോക്ക് മുന്‍സിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷ എം സുധര്‍മ്മ സ്വാഗതവും ,വി കബീര്‍ നന്ദിയും പറഞ്ഞു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions