ആരോഗ്യം

കാപ്പി വൃക്കരോഗത്തെ പ്രതിരോധിക്കും; മരണ സാധ്യത കുറയ്ക്കും

കാപ്പി കുടി ശീലമാക്കിയ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത. കാപ്പി വൃക്കരോഗത്തെ പ്രതിരോധിക്കുമെന്നും മരണ സാധ്യത കുറയ്‌ക്കുമെന്നുമാണ് പുതിയ പഠനം പറയുന്നത്. 4680 മുതിര്‍ന്നവരുടെ 11 വര്‍ഷത്തെ ജീവിതശൈലിയാണ് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ പഠനവിധേയമാക്കിയത്. അവരില്‍ കടുത്ത വൃക്ക രോഗമുള്ളവരില്‍ കാപ്പി സ്ഥിരമായി ഉപയോഗിക്കുന്നവരുടെ മരണ സാധ്യത കുറവായിരുന്നുവെന്ന് കണ്ടെത്തി. നെഫ്രോളജി ഡയാലിസിസ് ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്രോണിക് കിഡ്‌നി ഡിസീസ് ഉള്ളവരില്‍ കോഫി ഉപയോഗം ഉണ്ടാക്കുന്ന ഗുണഫലങ്ങളെക്കുറിച്ച് പഠനം വ്യക്തമായ ധാരണ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. വൃക്കരോഗികള്‍ക്ക് കാപ്പി കുടിക്കാനുള്ള നിര്‍ദേശം നല്‍കാമെന്നും ഇത് മരണ സാധ്യത കുറയ്ക്കുമെന്നും ഗവേഷണം നയിച്ച മിഗ്വല്‍ ബിഗോട്ട് വെയ്‌റ പറഞ്ഞു


രക്തത്തിലേക്ക് ദോഷകരമായ നൈട്രിക് ആസിഡ് പോലെയുള്ള വസ്തുക്കള്‍ കലരുന്നത് തടയാന്‍ കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന് സാധിക്കുമെന്നാണ് പഠനം പറയുന്നത്. ഗുരുതരമായ വൃക്കരോഗം ബാധിച്ചവര്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത കാപ്പിയുടെ ഉപയോഗം 25 ശതമാനത്തോളം കുറയ്ക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്.
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉപയോഗിക്കുന്നവര്‍ മിഡില്‍ ക്ലാസ് വൈറ്റ് പുരുഷന്‍മാരാണ്. അമേരിക്കയിലാണ് പഠനം നടത്തിയത്. ഇവിടെ 89 ശതമാനം പേര്‍ ദിവസവും കാപ്പി കുടിക്കുന്നു. മാത്രമല്ല,ഇവിടെ ജനസംഖ്യയില്‍ 14 ശതമാനം പേര്‍ വൃക്കരോഗികളുമാണ്.


  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions