ബിസിനസ്‌

നീണ്ട ഇടവേളയ്ക്കു ശേഷം രൂപക്കെതിരെ പൗണ്ട് നൂറിലേയ്ക്ക്, പ്രവാസികള്‍ ആവേശത്തില്‍

യുകെയിലെ പ്രവാസികളെ സന്തോഷിപ്പിച്ചു രൂപക്കെതിരെ പൗണ്ട് മൂന്നക്കത്തിലേയ്ക്ക്. 97.02 ആണ് ചൊവ്വാഴ്ചത്തെ നിരക്ക്. ഏതാനും ആഴ്ചകളായി പൗണ്ട് മുന്നേറുകയാണ്. ഏതാനും ദിവസങ്ങള്‍ക്കകം മൂല്യം വീണ്ടും മൂന്നക്കം കടക്കുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധര്‍ . ബ്രക്‌സിറ്റ്ഫലത്തോടെ ഇടിഞ്ഞു താഴ്ന്ന പൗണ്ട് മൂല്യം ഇത്രയേറെ കയറുമെന്നു ആരും പ്രതീക്ഷിച്ചിരുന്നില്ല. ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതത്വവും യൂറോപ്യന്‍ യൂണിയനുമായി കരാറുണ്ടാക്കാനാവാത്തതും പൗണ്ടിനെ ബാധിച്ചില്ല.


പ്രവാസികള്‍ക്ക് അയക്കുന്ന പണത്തിന്റെ മൂല്യത്തിലും വലിയ വ്യത്യാസം ആണ് ഉണ്ടാകുന്നത്. അതിനാല്‍ നാട്ടിലേക്ക് പണം അയക്കുന്നവരുടെ എണ്ണത്തില്‍ 15 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പലരും ലോണെടുത്തും നാട്ടിലേക്ക് വലിയതോതില്‍ പൈസ അയക്കുന്നുണ്ട്. യൂറോയ്ക്കെതിരെയും (85) രൂപയ്ക്കു മോശം നിലയാണ്.


ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു. ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തേയ്ക്കു പോകാനുള്ള നടപടിക്ക് തുടക്കം കുറിച്ചപ്പോഴും പൗണ്ടിന് സമയം മോശമായിരുന്നു.


യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ ഡോളര്‍ ഒന്നിന് 74 രൂപ നിരക്കിലെത്തി. ആഗോളവിപണിയിലെ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് രൂപയ്ക്ക് ഭീഷണി.


ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചുനില്‍ക്കുന്നതിനാല്‍ പണപ്പെരുപ്പ് നിരക്ക് ഉയരുമെന്ന ആശങ്കയും ആഭ്യന്തര ഓഹരി വിപണിയില്‍ നിന്നും വിദേശ ഫണ്ടുകളുടെ സ്ഥിരമായ പ്രവാഹവുമാണ് ഇന്ത്യന്‍ കറന്‍സിക്ക് തിരിച്ചടിയായത്. ഇറക്കുമതിക്കാര്‍ ഡോളറിനെ കൂടുതലായി ആശ്രയിച്ചതും വിനയായി.എണ്ണക്കമ്പനികള്‍ വലിയതോതില്‍ ആണ് ഡോളര്‍ വാങ്ങിക്കൂട്ടുന്നത്. കൂടാതെ പൊതുമേഖല ബാങ്കുകളും ഡോളര്‍ സംഭരിക്കുകയാണ്.


ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മോശം നിലയില്‍ എത്തിയ കറന്‍സിയായി രൂപ മാറി. യുഎഇ ദിര്‍ഹവുമായുള്ള വിനിമയ നിരക്കില്‍ ചരിത്രത്തിലാദ്യമായ ഇരുപതിനു മുകളിലെത്തി.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions