ബിസിനസ്‌

ഡോ. ബോബി ചെമ്മണൂര്‍ നിര്‍മിച്ചു നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ ദാനം നടന്നു

കട്ടപ്പന : സംസ്ഥാന ദേശീയ കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ച കായിക താരങ്ങളായ ഷാര്‍ലിന് ജോസഫ്, ഷെമീന ജബ്ബാര്‍ ദമ്പതികള്‍ക്കു ഡോ.ബോബി ചെമ്മണൂരിന്റെ കൈത്താങ്ങ്. ഇവര്‍ കിടപ്പാടം ഇല്ലാതെ കഷ്ടപ്പെടുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ ഡോ. ബോബി ചെമ്മണൂര്‍ അവര്‍ക്കു സൗജന്യമായി നിര്‍മിച്ചു ല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ ദാനം നടന്നു.

മുളകരമേടില്‍ വെച്ച് നടന്ന ചടങ്ങില്‍ കട്ടപ്പന മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. മനോജ്. എം തോമസ് വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു. ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബോബിചെമ്മണൂര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍മാരായ കെ പി സുമോദ്, ടിജി എം രാജു, ബിജു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ പി ഹസ്സന്‍ , വെള്ളയാംകുടി പളളി ഇമാം ഷമീര്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.

ബോബി ചെമ്മണൂര്‍ ഇന്റര്‌നാഷണല് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അനില്‍ സി പി സ്വാഗതവും കട്ടപ്പന ഷോറൂം മാനേജര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബോബിചെമ്മണൂര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ അനൂപ് കെ.ജോണി നന്ദിയും പറഞ്ഞു .

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions