ബിസിനസ്‌

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ചെന്നൈ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

സ്വര്‍ണ്ണാഭരണ രംഗത്ത് 155 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ 45ാമത് ഷാറും ചെന്നൈ അണ്ണാ നഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ ബോബി ചെമ്മണൂരും പ്രമുഖ തെന്നിന്ത്യന്‍ സിനിമാ താരം വിജയ് സേതുപതിയും ചേര്‍ന്ന് ഉത്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ എം മോഹന്‍ (എംഎല്‍എ , അണ്ണാനഗര്‍, ആര്‍ ഗണേഷ് (എംഎല്‍എ- ഊട്ടി) ഗോകുല ഇന്ദിര (മുന്‍മന്ത്രി), എഎസ് പി ഝാന്‍സി റാണി (തമിഴ്‌നാട് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ്), അനില്‍ സിപി (ഗ്രൂപ്പ് ജനറല്‍ മാനേജര്‍- മാര്‍ക്കറ്റിംഗ് ) എന്നിവര്‍ സന്നിഹിതിരായിരുന്നു.


ഉദ്ഘാടന ചടങ്ങില്‍ വച്ച് ചെന്നൈയിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ദന കുടുംബങ്ങളിലെ അംഗങ്ങള്‍ക്കും അസുഖ ബാധിതര്‍ക്കുമുള്ള ധന സഹായം ഡോ ബോബി ചെമ്മണൂര്‍ വിതരണം ചെയ്തു. ഉത്ഘാടനം കാണുവാനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട പത്തു പേര്‍ക്ക് സ്വര്‍ണ്ണ സമ്മാനങ്ങള്‍ നല്‍കി. BIS ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണ്ണാഭരണങ്ങളുടേയും ഡയ്മണ്ട് ആഭരണങ്ങളുടേയും ബ്രാന്റഡ് വാച്ചുകളുടേയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനും ഷോറൂമില്‍ ഒരുക്കിയിരുന്നു. ഡയ്മണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടും സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions