Don't Miss

ദീപ ടീച്ചര്‍ വീണ്ടും കോപ്പിയടിച്ചു! ഇത്തവണ അടിച്ചുമാറ്റിയത് സ്വന്തം വിദ്യാര്‍ഥിയുടെ വരികള്‍


കേരള വര്‍മ്മ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി വിവാദം. ഇത്തവണ ഫേസ്ബുക്ക് ബയോ കോപ്പിയടിച്ചെന്നാണ് ആരോപണം. കേരള വര്‍മ്മ കോളേജിലെ പൂര്‍വിദ്യാര്‍ത്ഥിയായ സംഗീത സുഷമാ സുബ്രമഹ്ണ്യനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.കേരള വര്‍മയിലെതന്നെ പൂര്‍വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്റെ കവിതയാണ് ദീപാ നിശാന്ത് ബയോ ആയി നല്‍കിയിരുന്നത്. കടപ്പാട് വയ്ക്കാതെയാണ് ബയോ നല്‍കിയിരുന്നത്. ഇത് വന്‍ വിമര്‍ശനത്തിന് കാരണമായതോടെ ഫേസ്ബുക്കിലെ ബയോ ദീപാ നിശാന്ത് നീക്കി.



2015ല്‍ കേരള വര്‍മ കോളേജില്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിന് അനുകൂലമായി കുറിച്ച ഫേസ്ബുക്ക് പോസ്റ്റാണ് അതേ കോളേജില്‍ അധ്യാപികയായ ദീപ നിശാന്തിനെ പ്രശസ്തയാക്കിയത്. പിന്നീട് ഓര്‍മക്കുറിപ്പുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളിലൂടെയും ശ്രദ്ധേയയായി. എന്നാല്‍ ദീപയുടെ പല എഴുത്തുകളും മറ്റുള്ളവരുടെ പകര്‍ത്തിയെടുത്തതാണെന്ന വസ്തുത പുറത്തു വന്നതോടെ ഇടതുസംഘടനകളും ഇവരെ പല പരിപാടികളിലും നിന്ന് ഒഴിവാക്കി.


നേരത്തെ യുവ കവി എസ്.കലേഷിന്റെ കവിതാ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം ദീപാ നിശാന്തിനെതിരെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions