Don't Miss

ഉടുതുണിയഴിക്കാന്‍ ആളില്ല; നഗ്ന റെസ്റ്റൊറന്റുകള്‍ക്കു പൂട്ട് വീഴുന്നു


സദാചാര കല്പനകളെ വെല്ലുവിളിച്ചു കൊണ്ടാണ് പാശ്ചാത്യ നാടുകളില്‍ നഗ്ന റെസ്റ്റൊറന്റുകള്‍ തുറന്നത്. പാരീസിലും ലണ്ടനിലുമൊക്കെ ഉടുതുണിയില്ലാതെ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ വാര്‍ത്തയിലിടം പിടിച്ചു. എന്നാല്‍ തുടക്കത്തിലേ ആവേശം കെട്ടടങ്ങിയതോടെ ഇവയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായി.പാരീസിലെ ആദ്യ നഗ്ന റെസ്റ്റൊറന്റ് അടച്ച് പൂട്ടാനൊരുങ്ങിയിരിക്കുകയാണ്. വിവാദങ്ങളോ അതിക്രമങ്ങളോ ഒന്നുമല്ല കാരണം. നഗ്നരായി റെസ്റ്റൊറന്റിലെത്തി ഭക്ഷണം കഴിക്കാന്‍ ആളില്ലാത്തതിനാലാണ് വിഷയം. ഒ നാച്ചുറല്‍ എന്ന റെസ്റ്റൊറന്റിനാണ് അതിഥികളില്ലാത്തതിന്റെ പേരില്‍ താഴിടുന്നത്. ഉടുതുണിയഴിക്കാന്‍ ആളില്ലാതെ വരുന്നതോടെ നഗ്ന റെസ്റ്റൊറന്റുകള്‍ എന്ന പേരിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു.
2017 നവംബറിലാണ് ഒ നാച്ചുറല്‍ റെസ്റ്റൊറന്റ് പാരീസില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മൈക്ക്, സ്റ്റീഫന്‍ എന്ന ഇരട്ട സഹോദരങ്ങളുടെ ആശയത്തിലായിരുന്നു നഗ്ന റെസ്റ്റൊറന്റ് ആരംഭിച്ചത്. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആരും റെസ്റ്റൊറന്റിലേക്ക് എത്താനില്ലാത്ത അവസ്ഥയാണ്. ഒ നാച്ചുറലില്‍ എത്തിയാല്‍ ഏത് സമയവും നഗ്നരായി ഭക്ഷണം കഴിക്കാവുന്നതാണ്.
ഇവിടെ എത്തിയാല്‍ കൈ കഴുകാനായി വാഷ് റൂമിലേക്കല്ല ആദ്യം പോകുന്നത്, പകരം ചേയ്ഞ്ച് റൂമിലേക്കാണ്. ചെയ്ഞ്ച് റൂമില്‍ വസ്ത്രവും, മൊബൈലും, ക്യാമറയുമെല്ലാം ലോക്കറില്‍ വെക്കണം. പിന്നീടാണ് തീന്‍ മേശയിലേക്ക് എത്തുന്നത്. ക്യാമറയും, മൊബൈല്‍ഫോണും റെസ്റ്റൊറന്റില്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. ഇവിടെ നിന്നും ലഭിക്കുന്ന ഒരു ചെരുപ്പ് മാത്രം ധരിച്ചാണ് ഭക്ഷണം കഴിക്കാനിരിക്കുന്നത്. എന്നാല്‍ റെസ്റ്റൊറന്റിലെ വെയ്റ്റര്‍മാര്‍ വസ്ത്രം ധരിച്ചാണ് ഭക്ഷണവുമായി വരുന്നത്.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions