Don't Miss

73കാരനായ ഇംഗ്ലീഷ് ടൗണ്‍ മേയര്‍ നെറ്റിലൂടെ 30കാരി ഫിലിപ്പിനൊ യുവതിയെ വധുവാക്കി

ലണ്ടന്‍ : അഞ്ച് തവണ കേംബ്രിഡ്ജ്‌ഷെയറിലെ മാര്‍ച്ചില്‍ മേയര്‍ സ്ഥാനം വഹിച്ച 73കാരന്‍ 30കാരിയെ വിവാഹം കഴിച്ചു. കിറ്റ് ഓവന്‍ എന്നയാളാണ് 30കാരിയായ എയ്‌സ എന്ന യുവതിയെ വിവാഹം കഴിച്ചത്. വിവാഹച്ചടങ്ങിന് ശേഷം ഓവന്‍ എയ്‌സയെ പരസ്യമായി ചുംബിക്കുന്ന ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു എത്തിയിരുന്നത്. തുടര്‍ന്ന് ബുഫെ റിസപ്ഷനും നടന്നു. മാര്‍ച്ച് ടൗണ്‍ കൗണ്‍സില്‍ ഇലക്ഷനില്‍ വീണ്ടും വിജയിച്ചാല്‍ ഓവന്‍ വീണ്ടും ഇവിടുത്തെ മേയറാകാന്‍ സാധ്യതയുണ്ട്.

ഓവന്‍ തന്റെ ഭാര്യയുടെ യഥാര്‍ത്ഥ പ്രായം പുറത്ത് വിട്ടിട്ടില്ല. താന്‍ ഇവരെ ഇന്റര്‍നെറ്റിലൂടെയാണ് കണ്ടതും പരിയപ്പെട്ടതെന്നും ഓവന്‍ പറയുന്നു. പരിചയപ്പെട്ടിട്ട് കുറേ നാളായപ്പോള്‍ നേരിട്ട് കാണേണ്ട സമയമാണെന്ന് തോന്നിയപ്പോള്‍ അത് നടപ്പിലാക്കുകയായിരുന്നുവെന്നും ഓവന്‍ പറയുന്നു. അതിന്റെ ഭാഗമായി ഓവന്‍ ഫിലിപ്പീന്‍സിലേക്ക് പോവുകയും എയ്‌സയെയും അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണുകയും ചെയ്തിരുന്നു. താന്‍ എങ്ങനെയാണ് എയ്‌സയോട് പ്രപ്പോസ് ചെയ്തതെന്ന് ഓര്‍ക്കുന്നില്ലെന്നും എന്നാല്‍ തങ്ങള്‍ ഇപ്പോള്‍ സന്തോഷത്തിലാണെന്നും ഓവന്‍ വെളിപ്പെടുത്തുന്നു. വിസിറ്റിങ് വിസയിലാണ് എയ്‌സയെ ഓവന്‍ എത്തിച്ചത്. ഓവന്റെ ഹോം ടൗണായ മാര്‍ച്ചിലെ ഒരു രജിസ്ട്രര്‍ ഓഫീസില്‍ വച്ച് തന്നെയാണ് ഇവരുടെ വിവാഹം നടന്നത്. തുടര്‍ന്ന് യെ ഓല്‍ഡെ ഗ്രിഫിന്‍ ഹോട്ടലില്‍ വച്ച് ഒരു റിസപ്ഷനും നടന്നിരുന്നു. ഇവരുടെ വിവാഹത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനിലൂടെ പ്രചരിക്കുന്നുണ്ട്.
മുന്‍ ഭാര്യയായ ബിവെര്‍ലി ഓവനില്‍ ഇദ്ദേഹത്തിന് ലിസ, ജോനാതന്‍, എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2008ല്‍ മുന്‍ ഭാര്യ മരിച്ചിരുന്നു.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions