Don't Miss

ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.

ശബരിമലയ യുവതീ പ്രവേശനുമായി ബന്ധപ്പെട്ട് റിവ്യൂ ഹര്‍ജികള്‍ കോടതി പരിഗണനയ്‌ക്കെടുമ്പോള്‍ കോടതിയ്ക്കുള്ളില്‍ നടക്കുന്ന നടപടികള്‍ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ കൂടിയായ മാത്യു നെടുമ്പാറ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

മാത്യു നെടുമ്പാറയുടെ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് 22 ന് പുനപരിശോധന ഹര്‍ജികള്‍ പരിഗണനയ്ക്ക് വരുമോ എന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയിലാണെന്നും അതുകൊണ്ട് തന്നെ 22 ാം തിയതി ഹര്‍ജികള്‍ പരിഗണിക്കുമോ എന്ന് ഉറപ്പില്ലെന്നും ജസ്റ്റിസ് ഗൊഗോയ് പറഞ്ഞത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധി കഴിഞ്ഞ് എത്തിയ ശേഷമായിരിക്കും എന്ന് കേസ് പരിഗണിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിധിക്കെതിരായ പുന:പരിശോധന ഹര്‍ജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കാനായിരുന്നു നേരത്തെ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ തീരുമാനം.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions