Don't Miss

കോലിയും ധോണിയും മിന്നി; ഓസ്‌ട്രേലിയയെ 6വിക്കറ്റിനു തകര്‍ത്തു


അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. 6വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഏഴു റണ്‍സ് വേണ്ട അവസാന ഓവറിലെ ആദ്യ ബോളില്‍ സിക്സ് നേടിയും രണ്ടാം ബോള്‍ സിംഗിളെടുത്തും 54 റണ്‍സോടെ ധോണിയും 25 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. 53 ബോളില്‍ നിന്നാണ് ധോണി 54 എടുത്തത്. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി.
സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇന്നിങ്‌സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 108 പന്തില്‍ നിന്നാണ് കോലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്.കോലിയുടെ 39-ാം ഏകദിന സെഞ്ചുറിയാണിത്. 112 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സുമടക്കം 104 റണ്‍സെടുത്താണ് കോലി പുറത്തായത്. രോഹിത് ശര്‍മ്മ 43 ഉം ധവാന്‍ 32 ഉം റണ്‍സെടുത്തു.

സെഞ്ചുറി നേടിയ ഷോണ്‍ മാര്‍ഷിന്റെയും അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഗ്ലെന്‍ മാക്സ്വെലിന്റെയും മികവിലാണ് ഓസീസ് നിശ്ചിത 50 ഓവറില്‍ ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തത്.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions