ബിസിനസ്‌

ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ് ഫ്രോക്കുമായി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്


ലോകത്തിലെ ആദ്യത്തെ മൊബൈല്‍ ജ്വല്ലറിയായ പറക്കും ജ്വല്ലറി,
ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ എന്നിങ്ങനെ സ്വര്‍ണ്ണാഭരണ
രംഗത്ത് എന്നും പുതുമകള്‍ സമ്മാനിച്ചിട്ടുള്ള ഡോ. ബോബി ചെമ്മണൂര്‍
ഇപ്പോള്‍ ഗോള്‍ഡ് ഫ്രോക്ക് എന്ന സ്വര്‍ണ്ണവിസ്മയം അവതരിപ്പിച്ചു. 10
കിലോയിലധികം സ്വര്‍ണ്ണത്തില്‍ , 5 പേര്‍ ചേര്‍ന്ന് കോഴിക്കോട്ടെ
പണിശാലയില്‍ 5 മാസം കൊണ്ട് പണിതീര്‍ത്തിട്ടുള്ള ആകര്‍ഷകമായ ഗോള്‍ഡ്
ഫ്രോക്കും ക്രൗണും ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ എല്ലാ
ഷോറൂമുകളിലും പ്രദര്‍ശിപ്പിക്കും.


സ്വര്‍ണ്ണത്തിന് പുറമെ നാച്ച്വറല്‍ സ്റ്റോണുകളായ റൂബി, എമറാള്‍ഡ് തുടങ്ങിയവയുടെ അലങ്കാരവും, പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗിച്ചുള്ള മിനാ വര്‍ക്കുകളും ഈ സ്വര്‍ണ്ണ
വസ്ത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പൂര്‍ണ്ണമായും കൈകൊണ്ട്
നിര്‍മ്മിച്ചിട്ടുള്ള ഈ ഗോള്‍ഡ് ഫ്രോക്കിന് പണിക്കൂലിയടക്കം ഏകദേശം 3.5
കോടിയോളം രൂപ വിലവരുമെന്ന് ചെമ്മണൂര്‍
ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.
ബോബി ചെമ്മണൂര്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ചെമ്മണൂര്‍
ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) അനില്‍
സി.പി.യും സംബന്ധിച്ചു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions