Don't Miss

മാര്‍പാപ്പയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ഭാഗ്യം ലഭിച്ച മലയാളി


പാനമ സിറ്റി: ലോകം ആദരവോടെ കാണുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ഭാഗ്യം ലഭിച്ചതിന്റെ ആവേശത്തിലാണ് മലയാളിയായ ബെഡ്‌വിന്‍ ടൈറ്റസ്. മാര്‍പാപ്പയുടെ പാനമ സന്ദര്‍ശനവേളയിലാണ് ബെഡ്‍വിനും ഓസ്ട്രേലിയന്‍ പൗരനായ ഡെന്നിസ് മൊന്‍റാനോ ഗല്‍ഡമേസിനും അദ്ദേഹത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ചത്.

പാനമയുടെ തനത് ഭക്ഷണമാണ് കഴിച്ചതെന്ന് തോന്നുന്നു. അതേക്കുറിച്ച് കൂടുതലൊന്നും ശ്രദ്ധിച്ചില്ല. മാര്‍പാപ്പയുമായി സംസാരിക്കാനായിരുന്നു കൂടുതല്‍ ശ്രമിച്ചത്. എന്നാണ് ഇന്ത്യയിലേക്ക് വരികയെന്ന ചോദ്യത്തിന് താന്‍ അതിന് ശ്രമിക്കുന്നുണ്ടെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹത്തിന് കേരളത്തെക്കുറിച്ച് അറിയാമെന്നും ബെഡ്‌വിന്‍ പറഞ്ഞു.

'ഏറ്റവും വിനയമുള്ള ദൈവസ്നേഹത്തെക്കുറിച്ച് എപ്പോഴും ഓര്‍മിപ്പിക്കുന്ന വ്യക്തി' എന്നാണ് ബെഡ്‌വിന് മാര്‍പാപ്പയെക്കുറിച്ച് പറയാനുള്ളത്.

മാര്‍പാപ്പയ്ക്ക് ഇന്ത്യയിലേയ്ക്ക് വരാന്‍ താല്‍പ്പര്യം ഉണ്ടെന്നുള്ള കാര്യം നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിക്കാത്തതാണ് അദ്ദേഹത്തിന്റെ വരവിനു തടസം.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions