ബിസിനസ്‌

ബോബി ബസാര്‍ സംഘടിപ്പിച്ച ഓണം-ക്രിസ്തുമസ് ന്യൂ ഇയര്‍ നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു


കൊച്ചി: ബോബി ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് സ്ഥാപനമായ ബോബി ബസാര്‍ സംഘടിപ്പിച്ച ഓണം- ക്രിസ്തുമസ് ന്യൂ ഇയര്‍ നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബോബി ബസാറില്‍ വച്ച്‌ നടന്ന ചടങ്ങില്‍ ബി സി ഐ ജി ഹോള്‍ടൈം ഡയരക്ടര്‍ ജിസോ ബേബി ഉദ്ഘാടനം ചെയ്തു. റജു തോട്ടുങ്ങല്‍ (ഹെഡ്, ട്രെയിനിംഗ് & ഡവലപ്മെന്റ്) അധ്യക്ഷനായിരുന്നു.

വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ പോള്‍സണ്‍, എ എസ് ഐ ഉണ്ണി മുഹമ്മദ്‌, സി ഇ ഓ പി ജി കിഷോര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമാ ജയന്‍, നിഖില്‍ പെരുഞ്ചേരി എന്നിവര്‍ ആവശ്യമായ പലവ്യഞ്ജനങ്ങള്‍ സൗജന്യമായി നല്‍കുന്ന സാന്ത്വനം പദ്ധതിക്ക് ഈ ചടങ്ങില്‍ വച്ച് തുടക്കം കുറിച്ചു.

ഒന്നാം സമ്മാനമായ സ്കൂട്ടി പെപ് സ്കൂട്ടറിന് മാഹിറയും രണ്ടാം സമ്മാനമായ 32 ഇഞ്ച്‌ LED ടി വിക്ക് സ്വര്‍ണ്ണലത വിജയകുമാറും അര്‍ഹരായി. വിജയികള്‍ക്ക് അനിതാ പോള്‍സണ്‍ സമ്മാനങ്ങള്‍ കൈമാറി. ബോബി ബസാര്‍ മാനേജര്‍ ദില്‍ഷന്‍ ഇബ്രാഹിം സ്വാഗതവും സി ഡബ്ല്യു പി അംഗം എസ് വിജയ നന്ദിയും പറഞ്ഞു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions