Don't Miss

ഇഡ്ഡലിക്കും വടയ്ക്കും ഒപ്പം പാറ്റയും; മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ

വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ ട്വിറ്ററിലൂടെ എയര്‍ ഇന്ത്യയുടെ മാപ്പ്. ഭോപ്പാല്‍-മുംബൈ വിമാനത്തില്‍ സഞ്ചരിച്ച രോഹിത് രാജ് സിങ് ചൗഹാനാണ് ഇഡ്ഡലിക്കും വടയ്ക്കും സാമ്പാറിനുമൊപ്പം പാറ്റയെ കിട്ടിയത്. ഇക്കാര്യം വ്യക്തമാക്കി അദേഹം ട്വിറ്ററില്‍ ആഹാരത്തിനൊപ്പമുള്ള പാറ്റയുടെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് വൈറലായതോടെയാണ് എയര്‍ ഇന്ത്യ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയത്.

പ്രശ്നം പരിഹരിക്കാനുള്ള സത്വരനടപടികള്‍ സ്വീകരിച്ചുവെന്നും എയര്‍ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. യാത്രക്കാരന് ദുരനുഭവം ഉണ്ടായതില്‍ ആത്മാര്‍ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും കരാറുകാരനു നോട്ടീസ് നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരനുമായി ഉന്നത ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions