Don't Miss

മലയാളി യുവതി ഉപേക്ഷിച്ച ചോരക്കുഞ്ഞ് ഇന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ എംപി, കേരളത്തിലെത്തുന്ന നികിനു അമ്മയെ കണ്ടെത്താനാവുമോ?

സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റായിരുന്നു നിക്ളൗസ് സാമുവല്‍ ഗുഗ്ഗറിന്റെ ജീവിതം. മലയാളിയായ അമ്മ 49 വര്‍ഷം മുമ്പ് ഉപേക്ഷിച്ച ആ ചോരക്കുഞ്ഞ് ഇന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ എംപിയാണ്. യഥാര്‍ത്ഥ മാതാപിതാക്കള്‍ ആരെന്നറിയാതെ ജര്‍മന്‍ സ്വദേശികളുടെ മകനായി അവന്‍ വളര്‍ന്നു. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യനായി വളര്‍ന്ന നിക്ക് ഇപ്പോള്‍ സ്വിസ്സ് പാര്‍ലമെന്റിലെ ഊര്‍ജ്ജസ്വലനായ എംപിയാണ്.


ഫ്‌ളാഷ് ബാക്
1970 മെയ് 1- രാത്രി 1.20 ന് ആയിരുന്നു ഉഡുപ്പിയിലെ ലെംബാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ നിക്കിന്റെ ജനനം. 'അമ്മ മലയാളി ബ്രാഹ്മണ സ്ത്രീ. എന്നാല്‍ ആ കുഞ്ഞിനെ അമ്മക്ക് വേണ്ടായിരുന്നു. ഇവനെ നന്നായി നോക്കുന്ന ഒരു കുടുംബത്തെ ഏല്‍പ്പിക്കണം എന്ന അഭ്യര്‍ത്ഥനയോടെ കുഞ്ഞിനെ വനിതാ ഡോക്ടറായിരുന്ന ഫ്ളൂക്ഫെല്ലിനെ എല്‍പ്പിച്ച് അവര്‍ പോയി അനസൂയയെന്നാരുന്നു ആ അമ്മയുടെ പേര്.


അനാഥനായ ആ കുഞ്ഞിനെ പതിനഞ്ചാം ദിനം ജര്‍മന്‍ ദമ്പതികള്‍ ദത്തെടുത്തു. മലേറിയക്ക് ചികില്‍സ തേടിയായിരുന്നു തലശേരിയില്‍ നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷനില്‍ പഠിപ്പിച്ചിരുന്ന ജര്‍മന്‍ സ്വദേശികളായ എന്‍ജിനീയര്‍ ഫ്രിറ്റ്സും ഭാര്യ എലിസബത്തും ലെംബാര്‍ഡ് ആശുപത്രിയിലെത്തിലെത്തിയത്. അതൊരു നിയോഗമായിരുന്നു അവര്‍ ആ ചോര കുഞ്ഞിനെ ദത്തെടുത്തു.

എന്നിട്ടും കാത്തിരുന്നു, ഉപേക്ഷിച്ച് പോയ ആ അമ്മയുടെ മടങ്ങി വരവിനായി. രണ്ട് വര്‍ഷത്തിന് ശേഷം മലയാള പത്രങ്ങളില്‍ ഉള്‍പ്പെടെ പരസ്യവും നല്‍കി. പക്ഷേ ആരും അന്വേഷിച്ച് വന്നില്ല. പിന്നീട് കുഞ്ഞുമായി ഫ്രിറ്റ്സും എലിസബത്തും സ്വിറ്റ്സര്‍ലന്‍ഡിലെ ഥൂണ്‍ പട്ടണത്തിലേക്കു മടങ്ങി. അവര്‍ക്കു 2 പെണ്‍കുട്ടികള്‍ കൂടി ജനിച്ചു.


അമ്മയെക്കുറിച്ച് പറഞ്ഞു കേട്ട അറിവു മാത്രമുള്ള, അച്ഛനെകുറിച്ച് അറിയാത്ത ആ കുഞ്ഞ് നിക്ളൗസ് സാമുവല്‍ ഗുഗ്ഗര്‍ എന്ന നിക് എന്നപേരില്‍ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യനായി വളര്‍ന്നു. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായാണ് നിക്ക് പാര്‍ലമെന്റിലെത്തിയത്. 2002 ലാണു രാഷ്ട്രീയപ്രവേശം. 2017 ല്‍ എംപിയുമായി.


മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ നിക് സൈക്കോളജിയിലും മാനേജ്മെന്റ് ആന്‍ഡ് ഇന്നവേഷനിലും ഉപരിപഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന് പുറമെ മാനേജ്മെന്റ് ആന്‍ഡ് ഇന്നൊവേഷനില്‍ അറിയപ്പെടുന്ന പ്രഭാഷകനും വ്യവസായ സംരംഭകനും കൂടിയാണ് നിക്. സിന്‍ജി എന്നപേരില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ജനപ്രിയമായ ഇഞ്ചിനീര് പാനീയത്തിന്റെ സ്ഥാപകന്‍ കൂടിയാണ് നിക്.


സ്വിറ്റ്സര്‍ലന്‍ഡുകാരി ബിയാട്രീസാണ് നികിന്റെ ഭാര്യ. മക്കളുണ്ടായപ്പോള്‍ ആദ്യമകള്‍ക്ക് നിക് തന്റെ അമ്മയുടെ പേരിട്ടു-അനസൂയ. പിന്നീട് 2 ആണ്‍കുട്ടികളും പിറന്നു- ലെ ആന്ത്രോയും മി ഹാറബിയും. തന്റെ ജീവിതകഥ പുസ്തകമാക്കണം എന്നതാണ് ഇനിയുള്ള വലിയ ആഗ്രഹം രണ്ടാമത്തേത് ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം മാതൃനാടായ കേരളത്തിന്റെ കായല്‍പ്പരപ്പില്‍ ആഘോഷിക്കണം. അതിനായി ഓഗസ്റ്റില്‍ കുടുംബസമേതം കേരളത്തിലെത്താനിരിക്കുകയാണ് അദ്ദേഹം. നാലുപതിറ്റാണ്ട് പിന്നിടുമ്പോഴും അമ്മയെ തേടി പണ്ട് നല്‍കിയ ആ പരസ്യങ്ങള്‍ നിക് ഇന്നും നിധിപോലെ സൂക്ഷിക്കുന്നു. ഈ വരവിനു അമ്മയെ നികിനു കണ്ടെത്താനാവുമോ?

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions